- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്; നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 13 പേർക്ക് ദാരുണാന്ത്യം; അക്രമി 30 തവണ നിറയൊഴിച്ചെന്ന് ദൃക്സാക്ഷികൾ
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്.ലോസ് ആഞ്ജലിസിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 13 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. കോളേജ് വിദ്യാർത്ഥികളും യുവാക്കളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ജലിസിലെ തൗസന്റ് ഓക്സ് എന്ന നഗരത്തിലുള്ള ബോർഡർലൈൻ ബാർ ആൻഡ് ഗ്രിൽ എന്ന ക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. 30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി 11.30ഓടെല ബാറിലേക്ക് ഒരാൾ എത്തുകയും എത്തിയ ഉടൻ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോൾ തന്നെ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധി
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്.ലോസ് ആഞ്ജലിസിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 13 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. കോളേജ് വിദ്യാർത്ഥികളും യുവാക്കളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ജലിസിലെ തൗസന്റ് ഓക്സ് എന്ന നഗരത്തിലുള്ള ബോർഡർലൈൻ ബാർ ആൻഡ് ഗ്രിൽ എന്ന ക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്.
30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി 11.30ഓടെല ബാറിലേക്ക് ഒരാൾ എത്തുകയും എത്തിയ ഉടൻ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോൾ തന്നെ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു.
ജൂണിൽ അമേരിക്കയിലെ മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവയ്‌പ്പിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മേരിലാന്റിലെ മാധ്യമ സ്ഥാപനത്തിലാണ് വെടിവയ്‌പ്പ് നടന്നത്.പ്രാദേശിക പത്രമായ ക്യാപിറ്റൽ ഗസറ്റ് പത്രത്തിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മാധ്യമ പ്രവർത്തകർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്.വെടിവയ്‌പ്പിൽ നിരവധി പേർക്ക് പരിക്കറ്റിരുന്നു.