- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതാം വയസിൽ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു; 13കാരനായ മലയാളി ബാലന് 'യുഎഇയിലെ പ്രായം കുറഞ്ഞ സിഇഒ എന്ന് വിശേഷണം'; ആശീർവാദ് ബ്രൗസർ കണ്ടുപിടിച്ച ആദിത്യൻ നാലു വർഷത്തിന് ശേഷം പ്രതിഭ തെളിയിച്ചത് ട്രിനെറ്റ് സോലൂഷൻസ് എന്ന കമ്പനി ആരംഭിച്ച്
ദുബായ്: ഒൻപതാം വയസിൽ ആരുടേയും സഹായമില്ലാതെ സ്വന്തമായി ബ്രൗസർ. പതിമൂന്ന് വയസായപ്പോൾ സ്വന്തമായി കമ്പനി. സാങ്കേതിക ലോകത്ത് അഭിമാനമായി മാറുകയാണ് മലയാളിയായ ആദിത്യൻ രാജേഷ് എന്ന കൊച്ചു മിടുക്കൻ. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനായി സ്വന്തം പേരിൽ കമ്പനി സൃഷ്ടിച്ച ഈ കൊച്ചു മിടുക്കൻ സ്റ്റാർട്ട് അപ്പ്് ആഗ്രഹിക്കുന്ന ഏവർക്കും പ്രചോദനമാകുകയാണ്. തന്റെ ഒമ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു മൊബൈൽ ആപ്ലിക്കേൻ വികസിപ്പിച്ചെടുത്ത ഈ മിടുക്കന് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്നാണ് വിശേഷണം. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യൻ. ആദിത്യന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കൾ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. അന്ന് മുതൽ കംപ്യൂട്ടറായിരുന്നു അവന്റെ കൂട്ടുകാർ. അങ്ങനെ തന്റെ ഒമ്പതാമത്തെ വയസ്സിൽ 'ആശിർവാദ് ബ്രൗസർ' എന്ന പേരിൽ ഒരു ബ്രൗസർ വികസിപ്പിച്ചെടുക്കുകയായിരുന്നു. ശേഷം പതിമൂന്നാമത്തെ വയസ്സിൽ ട്രിനെറ്റ് സോലൂഷൻസ് എന്ന കമ്പനി തുടങ്ങി. കമ്പനിയിൽ ആദിത്യനെ കൂടാതെ തന്റെ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ കൂടിയുണ്ട്. ഇപ്പ
ദുബായ്: ഒൻപതാം വയസിൽ ആരുടേയും സഹായമില്ലാതെ സ്വന്തമായി ബ്രൗസർ. പതിമൂന്ന് വയസായപ്പോൾ സ്വന്തമായി കമ്പനി. സാങ്കേതിക ലോകത്ത് അഭിമാനമായി മാറുകയാണ് മലയാളിയായ ആദിത്യൻ രാജേഷ് എന്ന കൊച്ചു മിടുക്കൻ. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനായി സ്വന്തം പേരിൽ കമ്പനി സൃഷ്ടിച്ച ഈ കൊച്ചു മിടുക്കൻ സ്റ്റാർട്ട് അപ്പ്് ആഗ്രഹിക്കുന്ന ഏവർക്കും പ്രചോദനമാകുകയാണ്. തന്റെ ഒമ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു മൊബൈൽ ആപ്ലിക്കേൻ വികസിപ്പിച്ചെടുത്ത ഈ മിടുക്കന് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്നാണ് വിശേഷണം.
പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യൻ. ആദിത്യന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കൾ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. അന്ന് മുതൽ കംപ്യൂട്ടറായിരുന്നു അവന്റെ കൂട്ടുകാർ. അങ്ങനെ തന്റെ ഒമ്പതാമത്തെ വയസ്സിൽ 'ആശിർവാദ് ബ്രൗസർ' എന്ന പേരിൽ ഒരു ബ്രൗസർ വികസിപ്പിച്ചെടുക്കുകയായിരുന്നു. ശേഷം പതിമൂന്നാമത്തെ വയസ്സിൽ ട്രിനെറ്റ് സോലൂഷൻസ് എന്ന കമ്പനി തുടങ്ങി. കമ്പനിയിൽ ആദിത്യനെ കൂടാതെ തന്റെ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ കൂടിയുണ്ട്.
ഇപ്പോൾ നിരവധി കമ്പനികൾക്ക് വേണ്ടി ആദിത്യൻ സൗജന്യമായി ആപ്പുകൾ തയ്യാറാക്കുന്നു, ഡിസൈനിങ്ങും കോഡിങ്ങും ചെയ്യുന്നു. ആദിത്യന് 18 വയസായാൽ മാത്രമേ ട്രിനെറ്റ് സോലൂഷൻസ് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യാൻ നിയമപ്രകാരം സാധിക്കുകയുള്ളു. ഇപ്പോൾ അദ്ധ്യാപകർക്ക് ക്ലാസുകൾ, പരീക്ഷകൾ, മാർക്ക് എന്നിവയൊക്കെ വേഗം അറിയാനും രേഖപ്പെടുത്താനും വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ആദിത്യൻ.ലോഗോ ഡിസൈൻ ചെയ്യലും ഉപയോക്താക്കൾക്കായി വെബ്സൈറ്റ് നിർമ്മാണവും ഇപ്പോൾ ആദിത്യന്റെ ഒരു ഹോബിയാണ്.