- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസിൽ എബിവിപി നേതാവ് അടക്കം 14 പേർ അറസ്റ്റിൽ; ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 33 പേർക്കെതിരെ
ന്യൂഡൽഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസിൽ എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കം 14 പേർ അറസ്റ്റിൽ. കേസിൽ ഇതുവരെ 33 പേർക്കതിരെയാണ് കേസ് രജിസ്റ്റർ ചെയ്കിരിക്കുന്നത്. രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെ വെടിവെയ്പ്പു നടന്നു എ്ന്നായിരുന്നു ഭാരതീയ കിസാൻ യൂണിയന്റെ ആരോപണം. എന്നാൽ വെടിവെയ്പ്പു നടവന്നിട്ടില്ലെന്നും കല്ലുകളും വടികളും കൊണ്ടാണ് വാഹനത്തിനു നേരെ ആക്രമണം നടത്തിയതെന്നുമാണ് പൊലീസ് വാദം.
ഹർസോളിയിലെ മഹാകിസാൻ പഞ്ചായത്തിൽ പരങ്കെടുക്കാൻ പോകുന്നതിനിടെയാണ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് കർശന നടപടി സ്വീകരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പൊലീസിന് നിർദ്ദേശം നൽകിയത്.
കർഷക സമരത്തെ അടിച്ചൊതുക്കാൻ ആരു ശ്രമിച്ചാലും സമരവുമായി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നാണ് ഇതിനെതിരെ രാകേഷ് ടിക്കായത്ത് പ്രതികരിച്ചത്.
മറുനാടന് ഡെസ്ക്