കിൻഷാസ: കോംഗോയിൽ 14 പേരിൽ എബോള സ്ഥിരീകരിച്ചു. കൊലയാളി രോഗം ഭീതിവിതച്ചതോടെ ലോകം വീണ്ടും ആശങ്കയിൽ. രോഗം സ്ഥിതീകരിച്ചതോടെ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചു ചേർത്തു. പൊതു സമൂഹത്തിലേക്ക് രോഗം പകരാനുള്ള സാധ്യതയാണ് ചർച്ച ചെയ്തത്.

പത്ത് ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന സിറ്റിയിൽ രോഗം പിടിപെട്ടിരിക്കുന്നത് ആശങ്ക വിതച്ചിരിക്കുകയാണ്. ദരിദ്ര രാജ്യമായ കോംഗോയിൽ എബോള കേസ് നേരത്തെയും പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് നഗര പ്രദേശത്തേക്ക് പടർന്നു പിടിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

പൊതുജനങ്ങളിലേക്ക് പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ ഇതുവരെ ഇവിടെക്ക് യാത്രാ വിലക്ക് ഒന്നും ഏർപ്പെടുത്തിയിട്ടില്ല.