- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിന്റെ കണ്ണുവെട്ടിക്കണോ? അൽപ്പം ശ്രദ്ധിച്ചാൽ ആർക്കും പറ്റും; ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ 14 കാര്യങ്ങൾ
ഉപഭോക്താക്കളെ തങ്ങളുടെ സദാസമയ നിരീക്ഷണത്തിൽ നിന്നും പുറത്തിരിക്കാൻ ഫേസ്‌ബുക്ക് സാധാരണ അനുവദിക്കാറില്ല. എന്നിരുന്നാലും അൽപ്പം ഒളിയും മറയുമൊക്കെ വേണമെന്ന് നിർബന്ധമുള്ളവർക്ക് അതിനുള്ള വഴികളും ഫേസ്‌ബുക്ക് ഒരുക്കിയിട്ടുണ്ട്. അത് വേഗത്തിൽ കണ്ടെത്തുക എളുപ്പമല്ലെന്നു മാത്രം. താഴെ പറയുന്ന മാറ്റങ്ങൾ നിങ്ങളുടെ എഫ്ബി അക്കൗണ്ടിൽ വരുത
ഉപഭോക്താക്കളെ തങ്ങളുടെ സദാസമയ നിരീക്ഷണത്തിൽ നിന്നും പുറത്തിരിക്കാൻ ഫേസ്‌ബുക്ക് സാധാരണ അനുവദിക്കാറില്ല. എന്നിരുന്നാലും അൽപ്പം ഒളിയും മറയുമൊക്കെ വേണമെന്ന് നിർബന്ധമുള്ളവർക്ക് അതിനുള്ള വഴികളും ഫേസ്‌ബുക്ക് ഒരുക്കിയിട്ടുണ്ട്. അത് വേഗത്തിൽ കണ്ടെത്തുക എളുപ്പമല്ലെന്നു മാത്രം. താഴെ പറയുന്ന മാറ്റങ്ങൾ നിങ്ങളുടെ എഫ്ബി അക്കൗണ്ടിൽ വരുത്തിയാൽ നിങ്ങൾക്കല്ലാതെ പിന്നെ മറ്റാർക്കും നിങ്ങളുടെ ഫേസ്‌ബുക്ക് ആക്ടിവിറ്റി കാണാൻ സാധിക്കില്ല. ചില ഫോട്ടോകളിൽ ലൈക്കടിക്കുന്നത് മറ്റുള്ളവർ അറിയരുത്, ഫോട്ടോകൾ മറ്റാരും കാണരുത് എന്നൊക്കെ നിർബന്ധമുള്ളവർക്കാണ് ഈ 14 വഴികൾ.
1. ആദ്യം പ്രൊഫൈൽ പേജിന്റെ മുകളിൽ വലത്തേ മൂലയിലുള്ള ലോക്ക് ഐക്കൺ ക്ലിക് ചെയ്യുക. പിന്നീട് 'see more settings' ക്ലിക്ക് ചെയ്യുക.
2. ഇപ്പോൾ നിങ്ങൾക്ക് 'Privacy Settings Tools' മെനു കാണാം. ഇവിടെ കാണുന്ന Who can see my future posts?' എന്നത് 'Only Me' എന്നാക്കുക.
3. 'Limit Past Post' ഒപ്ഷനെടുത്ത് ആർക്കൊക്കെ നിങ്ങളുടെ പോസ്റ്റുകൾ കാണാൻ കഴിയുമെന്ന് നിർണയിച്ച് മാറ്റം കൺഫേം ചെയ്യുക. Public അല്ലെങ്കിൽ Friends of Friends എന്നീ ഒപ്ഷനുകൾക്കു പകരം ഈ മാറ്റം വരുത്തതോടെ നിങ്ങളുടെ പഴയ പോസ്റ്റുകൾ സുഹൃത്തുക്കൾക്കു മാത്രമെ കാണാൻ സാധിക്കൂ.
4. അടുത്തതായി 'Who can send you friend requests' എന്നത് 'Everyone' amän 'Friends of Friensd' എന്നാക്കുക. ഫ്രണ്ട് റിക്വസ്റ്റുകളുടെ നാനാഭാഗത്തു നിന്നുമുള്ള ഒഴുക്ക് ഇതോടെ അവസാനിക്കും.
5. ഇൻബോക്‌സിലൂടെ ആർക്കൊക്കെ നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുമെന്നത് തീരുമാനിക്കാൻ 'Whose message do i want filteres into my inbox' എന്നത് 'Basic' ഒപ്ഷൻ മാറ്റി 'tSrict' ഫിൽറ്ററിങ് ആക്കുക.
6. ഫേസ്‌ബുക്ക് ഇമെയിൽ ഉപയോഗിച്ച് അപരിചിതർ നിങ്ങളെ കോണ്ടാക്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ 'Who can look you up using the email address you provided?' എന്നത് 'Everyone' -നു പകരം 'Friends' എന്നാക്കി മാറ്റുക.
7. ഫോൺ നമ്പറുപയോഗിച്ച് എത്തുന്ന അപരിചിതരെ തടയാനും ഇതു പോലെ കഴിയും. 'Who can look you up using the phone number you provided?' എന്നത്് 'Everyone' മാറ്റി 'Friends' എന്നാക്കുക.
8. അടുത്ത സ്റ്റെപ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ പേര് ഗുഗഌൽ തപ്പി ഫേസ്‌ബുക്ക് പ്രൊഫൈലിന്റെ പ്രിവ്യൂ നോക്കുന്നവരെ തടയാൻ 'Do you want other search engines to link to your Timeline?' എന്നത് അൺചെക്ക് ചെയ്തിരിക്കുന്നു എന്ന് ഉറപ്പു വരുത്തിയാൽ ഗൂഗ്ൾ സെർച്ചിൽ നിന്നും നിങ്ങളുടെ പ്രൊഫൈൽ മറച്ചു പിടിക്കാം.
9. അടുത്തതായി 'Timeline and Tagging settings' ക്ലിക്ക് ചെയ്ത് ആർക്കൊക്കെ നിങ്ങളുടെ ടൈംലൈനിൽ പോസ്റ്റ് ചെയ്യാമെന്നും ഇത് ആർക്കൊക്കെ കാണാമെന്നും തീരുമാനിക്കാം. 'Who can see posts you're tagged in on your timeline,' 'Who can see what others post to your timeline,' 'When you're tagged in a post, who do you want to add to the audience if they can already see it' എന്നിവയ്‌ക്കെല്ലാം 'Only Me' എന്ന ഒപ്ഷൻ നൽകുക.
10. ഇനി മറ്റുള്ളവർ ടാഗ് ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് നിങ്ങൾക്ക് പരിശോധിക്കാനുള്ള ഒപ്ഷനും ഫേസ്‌ബുക്കിലുണ്ട്. ഇതിനായി 'Review posts that friends tag you in before they appear on your timeline,' 'Review tags people add to your own posts before the tags appear on Facebook' എന്നീ ഒപ്ഷനുകൾ 'On' എന്നാക്കി മാറ്റുക. പിന്നെ 'Who sees tag suggestions when photos that look like you are uploaded' എന്നത് 'No one' എന്നാക്കി മാറ്റുകയും ചെയ്യുക.
11. നിങ്ങളുടെ പബ്ലിക് പോസ്റ്റുകൾ ഫ്രണ്ടിസിനൊപ്പം ഫോളോവേഴ്‌സിനും ഫേസ്‌ബുക്കി കാണിച്ചു കൊടുക്കും. ഇതു വേണ്ട, ഫ്രണ്ട്‌സ് മാത്രം കണ്ടാൽ മതിയെന്നാണെങ്കിൽ 'Who can follow me' എന്നത് 'Everybody' amän 'Friends' എന്നാക്കുക.
12. അടുത്തതായി ഇടത്തെ മെനുവിലെ 'Advert' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേരോ ഫേസ്‌ബുക്ക് ആക്ടിവിറ്റീസോ പരസ്യങ്ങളുമായി ചേർത്തു വയ്ക്കാനുള്ള സൗകര്യമാണിത്. 'Third-patry sites' എന്നത് 'No one' ആക്കുക. പിന്നീട് താഴെ 'Save changes' ക്ലിക്ക് ചെയ്ത് മാറ്റം ഉറപ്പു വരുത്തുക. താഴെയുള്ള 'Adverts and friends' -നും ഇതേ ഒപ്ഷൻ നൽകി പരസ്യങ്ങളെ തടയാവുന്നതാണ്.
13. കാര്യമായ ക്രമീകരണങ്ങളെല്ലാം ഇപ്പോൾ ഏതാണ്ട് പൂർത്തിയായി. ഇനി ആപ്പുകളുടെ കാര്യമെടുക്കാം. ഇതിനായി 'Apps' മെനുവെടുത്ത് നിങ്ങളുടെ ഏതെല്ലാം വിവരങ്ങൾ ആപ്പിനു കാണാം എന്നു തീരുമാനിക്കാം. നിങ്ങളുടെ വിവരങ്ങൾ ആപ്പുകളിൽ നിന്നു മറച്ചു വയ്ക്കാൻ 'Apps, Websites, and Plug-Ins' എന്നത് 'Enabled' മാറ്റി 'Disabled' എന്നാക്കുക. ഇതോടെ ഓട്ടോമാറ്റിക് ആയി 'Apps others use' ഒപ്ഷനും അപ്‌ഡേറ്റാകുകയും ഒരോ ആപ്പുകൾ നിങ്ങളുടെ സുഹൃത്തുക്കളും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരിൽ നിന്ന് ഇക്കാര്യം മറച്ചു വയ്ക്കുകയും ചെയ്യും.
14. അവസാനമായി നിങ്ങളുടെ പഴയ ഫോണിലെ ഫേസ്‌ബുക്ക് ആപ്പ് മുഖേന അപ്ലോഡ് ചെയ്ത പോസ്റ്റുകളും ഫോട്ടോകളും നിങ്ങൾക്കു തന്നെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് ശ്രദ്ധിക്കാനുള്ളത്. 'Old versions of Facebook for mobile' എന്നത് 'Only Me' ആക്കി മാറ്റുന്നതോടെ ഈ പണിയും പൂർത്തിയായി. ഇപ്പോൾ നിങ്ങളുടെ സ്വാകാര്യതകൾ മറ്റാരും അറിയാതെ ധൈര്യമായി എഫ്ബിയിൽ ബ്രൗസ് ചെയ്യാം.