- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 പ്രാഥമികാരോഗ്യ സെന്ററുകൾ കൂടി തുറക്കുന്നു; നഴ്‌സിങ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഐറീഷ് സർക്കാർ
ഡബ്ലിൻ: രാജ്യത്ത് പുതുതായി 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കാൻ സർക്കാർ തീരുമാനിച്ചു. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്നെടുത്ത 70 മില്യൺ യൂറോ ധനസഹായമാണ് ഈ പ്രൈമറി കെയർ സെന്ററുകളുടെ പ്രവർത്തനത്തിന് വിനിയോഗിക്കുക. 142 മില്യൺ യൂറോയുടെ മുതൽ മുടക്കു പ്രതീക്ഷിക്കുന്ന ഈ പ്രൊജക്ടിലേക്ക് നിക്ഷേപം നടത്താൻ യൂറോപ്യൻ ഇൻവെസ്റ്റ്
ഡബ്ലിൻ: രാജ്യത്ത് പുതുതായി 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കാൻ സർക്കാർ തീരുമാനിച്ചു. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്നെടുത്ത 70 മില്യൺ യൂറോ ധനസഹായമാണ് ഈ പ്രൈമറി കെയർ സെന്ററുകളുടെ പ്രവർത്തനത്തിന് വിനിയോഗിക്കുക. 142 മില്യൺ യൂറോയുടെ മുതൽ മുടക്കു പ്രതീക്ഷിക്കുന്ന ഈ പ്രൊജക്ടിലേക്ക് നിക്ഷേപം നടത്താൻ യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ഈ പദ്ധതി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐറീഷ് ആരോഗ്യമേഖലയിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ആദ്യത്തെ നിക്ഷേപപദ്ധതിയാണിത്. വെസ്റ്റ്‌പോർട്ട്, ക്ലെയർമോറീസ്, ബാലിൻ റോബ്, ബാലിമോട്ട്, ബോയ്‌ലി, തുവാം, ഡങ്കാർവൻ, കാരിക് ഓൺ സ്യുർ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, കിൽകോക്ക്, കൂളോക്ക്-ഡാർഡേൽ, ഡബ്ലിൻ സമ്മർഹിൽ എന്നിവിടങ്ങളിലാണ് പുതുതായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുക.
സർക്കാർ നേരിട്ടോ, സ്വകാര്യ നിക്ഷേപകരിൽ നിന്ന് ലീസിനെടുത്തിട്ടുള്ളതോ ആയ 44 പ്രൈമറി ഹെൽത്ത് സെന്ററുകൾ നിലവിലുണ്ട്. ഇനിയും 20 പ്രൈമറി ഹെൽത്ത് സെന്ററുകൾ കൂടി ഇത്തരം പദ്ധതിക്കു കീഴിൽ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ഹെൽത്ത് സെന്ററുകളിൽ ജിപി സേവനവും കമ്യൂണിറ്റി നഴ്‌സിങ് ടീമും മറ്റ് സേവനങ്ങളും ലഭ്യമാകും. ആഴ്ചയിൽ അഞ്ചു ദിവസവും ഈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. വീക്കെൻഡുകളിൽ എക്‌സ്ട്രാ മണിക്കൂറുകൾ സേവനം ലഭ്യമാകും. ചില സേവനങ്ങൾക്ക് ഈവനിങ് കൗണ്ടറുകളും ഉണ്ടായിരിക്കും.
ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അമിത തിരക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നത്. എന്നാൽ എച്ച്എസ്ഇയും മെഡിക്കൽ പ്രഫഷണലുകളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.