- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ ജനങ്ങൾ ആശങ്കയിലാണ്. നിരവധി പേർ ഇത് സംബന്ധിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് 2776 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 378 പേർ കോവിഡ്-19 മുക്തി നേടിയിട്ടുണ്ട്. ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതിൽ 2675 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 60 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വൈറസ് ബാധിതരിൽ ആറ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും 35 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണപ്പെട്ടത്.