മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു.

കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ കാടാമ്പുഴ ഭഗവതി അമ്പലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.

3,945 പേർക്കാണ് കഴിഞ്ഞദിവസം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 42,298 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 34,849 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.