പ്രതീക്ഷിതമായെത്തിയ വൈദ്യുതി തകരാറിൽ വലഞ്ഞ് സിംഗപ്പൂർ നിവാസികൾ. ഇന്ന് വെളുപ്പിനെ 1.18 ഓടെയാണ് രാജ്യത്തിന്റെ 19 ഓളം ജില്ലകളെ ബാധിച്ച വൈദ്യുതി തടസം ഉണ്ടായത്. ഇതോടെ ഒന്നരലക്ഷത്തോളം വരുന്ന ജനങ്ങൾ ഇരുട്ടിലായി.

ബൂൺ ലേ, ചോവാ ചുകാങ്, ക്ലെമന്റി, ജുറോങ്, പാന്തൻ ലൂപ്, അൽജുനൈഡ്, ജിലാങ്, താങ്‌ജോങ് റൂ, മൗണ്ട് ബാറ്റ്, കേംബംഗൻ, ബെഡോക്, ഈസ്റ്റ് കോസ്റ്റ്, ബിഷാൻ, വുഡ് ലാന്റ് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇന്ന് രാവിലെ ഇരുട്ടിലായിരുന്നു. 30 മിനിറ്റിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചതായി എസ് ജി ഗ്രൂപ്പ് അറിയിച്ചു.

എന്നാൽ വൈദ്യുതി നഷ്ടപ്പെട്ടതോടെ നിരവധി വ്യവസായ സ്ഥാപനങ്ങളും കുടുംബങ്ങളും ദുരിതത്തിലായി.