- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഫ്രീ ഡേ: ദുബായ് റോഡുകളിൽ നിന്ന് വിട്ടുനിന്നത് 15,000 കാറുകൾ; സിറ്റിയെ കാർബൺ വിമുക്തമാക്കാൻ ദേശീയ പരിസ്ഥിതി ദിനം
ദുബായ്: ആറാം വർഷവും കാർ ഫ്രീ ഡേ ആഘോഷിച്ച ദുബായിൽ ഇന്നലെ റോഡുകളിൽ നിന്നു വിട്ടു നിന്നത് 15,000ത്തോളം കാറുകൾ. ദുബായിലെ കാർബൺ ഫ്രീ ആക്കാനുറച്ച് ദേശീയ പരിസ്ഥിതി ദിനം ഇന്നലെ ആഘോഷിച്ചപ്പോഴാണ് സ്വകാര്യവാഹനം ഒഴിവാക്കി ഏറെപ്പേർ മുനിസിപ്പാലിറ്റിയുടെ പരിശ്രമവുമായി സഹകരിച്ചത്. കാറുകൾ നിരത്തുകളിൽ നിന്ന് കഴിവതും ഒഴിഞ്ഞുനിൽക്കാൻ കമ്പനികൾ തങ്ങള
ദുബായ്: ആറാം വർഷവും കാർ ഫ്രീ ഡേ ആഘോഷിച്ച ദുബായിൽ ഇന്നലെ റോഡുകളിൽ നിന്നു വിട്ടു നിന്നത് 15,000ത്തോളം കാറുകൾ. ദുബായിലെ കാർബൺ ഫ്രീ ആക്കാനുറച്ച് ദേശീയ പരിസ്ഥിതി ദിനം ഇന്നലെ ആഘോഷിച്ചപ്പോഴാണ് സ്വകാര്യവാഹനം ഒഴിവാക്കി ഏറെപ്പേർ മുനിസിപ്പാലിറ്റിയുടെ പരിശ്രമവുമായി സഹകരിച്ചത്.
കാറുകൾ നിരത്തുകളിൽ നിന്ന് കഴിവതും ഒഴിഞ്ഞുനിൽക്കാൻ കമ്പനികൾ തങ്ങളുടെ സ്റ്റാഫുകൾക്ക് പിന്തുണ നൽകണമെന്നും അതിനായി അവർക്ക് യാത്രാ സൗകര്യം ഏർപ്പാടാക്കണമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂട്ടാ ഉത്‌ബോധിപ്പിച്ചു. ഓരോരുത്തരും കാറുകളിൽ വരുന്നതിനുപകരം സ്റ്റാഫുകളെ മൊത്തം ബസുകളിൽ കൊണ്ടെത്തിക്കാനുള്ള സൗകര്യം കമ്പനികൾ ചെയ്യണം.
ദുബായിലെ പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്താൻ ഏവരേയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുനിസിപ്പാലിറ്റി നടപ്പാക്കുന്നതെന്നും ഇവിടെ ഉയർന്ന നിലവാരത്തിലുള്ള യാത്രാ സൗകര്യം ലഭ്യമാകുമ്പോൾ സ്വകാര്യ വാഹനങ്ങൾ കഴിവതും നിലത്തിറക്കാൻ ശ്രമിക്കരുതെന്നും ഡയറക്ടർ ജനറൽ ആഹ്വാനം ചെയ്തു. ദുബായിയെ കാർബൺ രഹിതമാക്കാനും അതുവഴി വൃത്തിയുള്ളതാക്കാനും ഇതുസഹായകമാകും.
പൊതുയാത്രാ സൗകര്യങ്ങൾക്കായി സർക്കാർ വൻ തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും ഇത്രയും സൗകര്യത്തിൽ യാത്ര തരപ്പെടുമ്പോൾ എന്തിനാണ് വെറുതെ റോഡുകൾ കാറുകൾ കൊണ്ട് നിറയ്ക്കുന്നതെന്നും ഹുസൈൻ നാസർ ചോദിക്കുന്നു. പൊതുജനങ്ങളെ പൊതുയാത്രാ സൗകര്യം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ദുബായ് മുനിസിപ്പാലിറ്റി, ആർടിഎ, ഡിഎച്ച്എ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ദുബായ് മെട്രോയിലാണ് യാത്ര ചെയ്തത്. യുഎഇ നാഷണൽ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചാണ് കാർ ഫ്രീ ഡേയും ആചരിച്ചത്. 200 സർക്കാർ ഓഫീസുകളും സ്വകാര്യ കമ്പനികളും ഈ സംരംഭത്തിൽ പങ്കാളികളായി.