- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൻ താരകം പി ജയരാജൻ തന്നെയെന്ന് വിധിച്ച് പ്രിയ നേതാവിന് എ പ്ളസ് നൽകി ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും; ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിലും നിലവിലെ ജില്ലാ സെക്രട്ടറിക്ക് തന്നെ മുൻതൂക്കം; വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചെന്ന ആക്ഷേപത്തെ 'മക്കൾ മാഹാത്മ്യം' ചൂണ്ടിക്കാട്ടി എതിർത്ത് ജയരാജൻ പക്ഷം; മൂന്ന് ഏരിയകളിലെ എതിർപ്പിനെ മറികടന്ന് ജനകീയ നേതാവ് തന്നെ വീണ്ടും അമരത്തെത്തും
കണ്ണൂർ: സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രവർത്തന മികവിന് എ. പ്ലസ് നല്കി ഏരിയാ കമ്മിറ്റി അംഗങ്ങൾ. ജില്ലയിലെ 18 ഏരിയാ കമ്മിറ്റി അംഗങ്ങളിലെ 15ലും ജയരാജന് ശക്തമായ പിൻതുണ നൽകിയാണ് പൊതു ചർച്ചയിലും ഗ്രൂപ്പ് ചർച്ചയിലും സംസാരിച്ചത്. പാർട്ടിയെ ശക്തമായി നയിക്കുന്നതിൽ ജയരാജന്റെ കഴിവിനെ സമ്മേളനത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും പിൻതുണക്കുകയായിരുന്നു. എന്നാൽ വ്യക്തി പ്രഭാവം ഉയർത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന വിമർശനം ജയരാജനെതിരെ ഉയർന്നെങ്കിലും സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായ കഴിവിനെ അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. മാടായി ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് അല്പമെങ്കിലും എതിർപ്പുണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനത്തെ വിലയിരുത്തിയപ്പോൾ പാർട്ടിയുടെ വളർച്ചയിൽ ജയരാജനുള്ള പങ്ക് അംഗങ്ങൾ എടുത്തു പറഞ്ഞു. കോൺഗ്രസ്സിന്റെ കയ്യിലുണ്ടായിരുന്ന കണ്ണൂർ ലോക്‌സഭാ മണ്ഡലം, കണ്ണൂർ നിയമസഭാ മണ്ഡലം, കണ്ണൂർ കോർപ്പറേഷൻ എന്നിവ പിടിച്ചെടുത്തത് ജയരാജന്റെ നേതൃത്വത്തിലുള്ള പാർട്ട
കണ്ണൂർ: സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രവർത്തന മികവിന് എ. പ്ലസ് നല്കി ഏരിയാ കമ്മിറ്റി അംഗങ്ങൾ. ജില്ലയിലെ 18 ഏരിയാ കമ്മിറ്റി അംഗങ്ങളിലെ 15ലും ജയരാജന് ശക്തമായ പിൻതുണ നൽകിയാണ് പൊതു ചർച്ചയിലും ഗ്രൂപ്പ് ചർച്ചയിലും സംസാരിച്ചത്.
പാർട്ടിയെ ശക്തമായി നയിക്കുന്നതിൽ ജയരാജന്റെ കഴിവിനെ സമ്മേളനത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും പിൻതുണക്കുകയായിരുന്നു. എന്നാൽ വ്യക്തി പ്രഭാവം ഉയർത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന വിമർശനം ജയരാജനെതിരെ ഉയർന്നെങ്കിലും സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായ കഴിവിനെ അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. മാടായി ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് അല്പമെങ്കിലും എതിർപ്പുണ്ടായത്.
കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനത്തെ വിലയിരുത്തിയപ്പോൾ പാർട്ടിയുടെ വളർച്ചയിൽ ജയരാജനുള്ള പങ്ക് അംഗങ്ങൾ എടുത്തു പറഞ്ഞു. കോൺഗ്രസ്സിന്റെ കയ്യിലുണ്ടായിരുന്ന കണ്ണൂർ ലോക്‌സഭാ മണ്ഡലം, കണ്ണൂർ നിയമസഭാ മണ്ഡലം, കണ്ണൂർ കോർപ്പറേഷൻ എന്നിവ പിടിച്ചെടുത്തത് ജയരാജന്റെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തനത്തിന്റെ മേന്മയാണെന്ന് അംഗങ്ങൾ എടുത്തു പറഞ്ഞു.
എന്നാൽ അഴീക്കോട്, ഇരിക്കൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങൾ യു.ഡി.എഫ് പക്ഷത്ത് നിലയുറപ്പിച്ചതും ചർച്ചാ വിഷയമായി. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുമായി ബന്ധപ്പെട്ട എം. വി. നികേഷ് കുമാറിനെ മത്സരിപ്പിച്ചത് പരാജയ കാരണമായി ചില അംഗങ്ങൾ വിമർശനമുന്നയിച്ചു.
നേതാക്കളുടെ മക്കളും കുടുംബവും കമ്യൂണിസ്റ്റ് ശൈലി അനുസരിച്ച് ജീവിക്കുന്നതിൽ നിന്നും വഴി വിട്ട് പോകുന്നതായി ചില പ്രതിനിധികൾ വിമർശനമുന്നയിച്ചു. ഇത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കുടുംബത്തേയും പരോക്ഷമായി വിമർശിക്കുന്ന തലത്തിലാണ് വിലയിരുത്തപ്പെടുന്നത്. സിപിഐക്കെതിരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്നും കടുത്ത വിമർശനമുയർന്നു. ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്ന കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയതാണ് സിപിഐ ക്കെതിരെ പ്രതിഷേധത്തിന് കാരണമായത്.
സിപിഎം വിരുദ്ധരെ പാർട്ടിയിലേക്ക് ആനയിക്കുന്ന സമീപനമാണ് സിപിഐ. സ്വീകരിക്കുന്നത്. ഒരു മണ്ഡലത്തിൽ പോലും ജനവിധി തേടാൻ ആളില്ലാത്ത സിപി.ഐ. ആളെ കൂട്ടാൻ വേണ്ടി എന്തും സ്വീകരിക്കുന്ന അവസ്ഥയിലാണ്. സംസ്ഥാന സമിതി പി.ജയരാജനെതിരെ നടത്തിയ വിമർശനത്തിനെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
കൂത്തുപറമ്പ് , മട്ടന്നൂർ ഏരിയയിൽ നിന്നുള്ള അംഗങ്ങൾ പൊതു ചർച്ചയിൽ പങ്കെടുത്താണ് സംസ്ഥാന സമിതിയുടെ നടപടികൾ അനവസരത്തിലെന്ന് ആരോപിച്ചത്. പി.ജയരാജനെ പ്രകീർത്തിച്ചു കൊണ്ടുള്ള സംഗീത ആൽബം, ജയരാജനെ പുകഴ്‌ത്തിയുള്ള ഫ്ളക്സ് ബോർഡുകൾ എന്നിവ കണക്കിലെടുത്തായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിമർശനം.
ഇത് പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും വിമർശനത്തിനിടയാക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തിനെതിരേയും വിമർശനമുയർന്നു. എംഎൽഎ മാരായ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഘടനാ പ്രവർത്തനത്തിൽ ശരിയായ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു വിമർശനം. ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
രണ്ടു സമ്മേളനങ്ങളിൽ രണ്ടു ടേം പൂർത്തിയാക്കിയ ജയരാജൻ, പി. ശശി സെക്രട്ടറി പദം ഒഴിവായതോടെ ഒരു വർഷത്തിലേറെ ആക്ടിങ് സെക്രട്ടറിയായിരുന്നു. അതിനാൽ അടുത്ത ഒരു ടേം കൂടി സെക്രട്ടറിയാകാൻ മറ്റ് തടസ്സമൊന്നുമില്ല. ഈ സമ്മേളനത്തിലും ജയരാജൻ തന്നെ സെക്രട്ടറിയായി ചുമതലയേൽക്കും. എന്നാൽ അദ്ദേഹം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്. അങ്ങിനെ വന്നാൽ അതിന് ശേഷം എം വി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പരിഗണിക്കാം എ്ന്ന ധാരണയും ഈ ജില്ലാ സമ്മേളനത്തിൽ ഉണ്ടാവും.