- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യൻ ഭൂമിക്കും ചൊവ്വയ്ക്കും മധ്യേ വരുമ്പോൾ കാഴ്ച നിലയ്ക്കും; ജൂണിലെ 15 ദിവസം മംഗൾയാൻ ആകാശത്ത് അപ്രത്യക്ഷമാകും; ഒന്നും പേടിക്കാനില്ലെന്ന് ഐഎസ്ആർഒ
ആദ്യശ്രമത്തിൽത്തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് അടുത്ത വെല്ലുവിളി വരുന്നു. ഇത്തവണ മംഗൾയാനുമായി 15 ദിവസം യാതൊരു ആശയവിനിമയവും സാധ്യമാകില്ലെന്ന യാഥാർഥ്യമാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്‌ത്തുന്നത്. ജൂണിലാകും മംഗൾയാനും ഭൂമിക്കുമിടയിൽ സൂര്യൻ തടസ്സം തീർക്കുക. മംഗൾയാൻ ലക്ഷ്യസ്ഥാനത്ത് എത്ത
ആദ്യശ്രമത്തിൽത്തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് അടുത്ത വെല്ലുവിളി വരുന്നു. ഇത്തവണ മംഗൾയാനുമായി 15 ദിവസം യാതൊരു ആശയവിനിമയവും സാധ്യമാകില്ലെന്ന യാഥാർഥ്യമാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്‌ത്തുന്നത്. ജൂണിലാകും മംഗൾയാനും ഭൂമിക്കുമിടയിൽ സൂര്യൻ തടസ്സം തീർക്കുക.
മംഗൾയാൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ച നവംബർ അഞ്ചിനുശേഷം ഇത്രയും നീണ്ട നാൾ മംഗൾയാനുമായി ബന്ധമില്ലാതാകുന്നത് ആദ്യമായിരിക്കുമെന്ന് ഐ,എസ്.ആർ.ഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യഗ്രഹണം മൂലമാണ് ഇത് സംഭവിക്കുന്നത്. സൂര്യൻ ഭൂമിക്കും ചൊവ്വയ്ക്കും മധ്യേ വരുന്നതോടെ, മംഗൾയാനുമായുള്ള ഭൂമിയുടെ ബന്ധം 15 ദിവസത്തോളം പൂർണമായും ഇല്ലാതാകും.
ജൂൺ എട്ടുമുതൽ 22 വരെയാകും മംഗൾയാനുമായുള്ള ബന്ധം ഇല്ലാതാകുകയെന്ന് മംഗൾയാൻ പ്രോജക്ട് ഡയറക്ടർ സുബ്ബയ്യ അരുണൻ പറഞ്ഞു. ഈ കാലയളവിൽ മംഗൾയാനിൽനിന്ന് ഭൂമിയിലേക്കും തിരിച്ചും സന്ദേശങ്ങൾ അയക്കാനാവില്ല. പൂർണമായും സ്വതന്ത്രമായ നിലയിലാകും ഈ കാലയളവിൽ മംഗൾയാൻ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മംഗൾയാനുമായുമായുള്ള ബന്ധം ഇതിനിടെ പലവട്ടം മുറിഞ്ഞുപോയിട്ടുണ്ടെങ്കിലും, ഇത്രയും ദീർഘനാൾ ആശയവിനിമയമില്ലാതെ വരുന്നത് ആദ്യമായാകും. അതെങ്ങനെ നേരിടുമെന്ന ആലോചനയിലാണ് ശാസ്ത്രജ്ഞർ. എന്നാൽ, ഭൂമിയിൽനിന്നുള്ള നിർദേശങ്ങളില്ലാതെതന്നെ സ്വതന്ത്രമായ നിലയിൽ നിലനിൽക്കാൻ മംഗൾയാന് അരുണൻ പറഞ്ഞു. ഉപഗ്രഹത്തിന്റെ നിലനിൽപിനെക്കുറിച്ച് ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.