- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരിയെ ആംബുലൻസിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത് 'മെഡിക്കൽ സഹായികൾ' ! കരളലിയിക്കുന്ന സംഭവം പഞ്ചാബിലെ പാക്കിസ്ഥാൻ പ്രവിശ്യയിൽ; റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത് മാതാപിതാക്കൾ അന്വേഷിച്ചിറങ്ങിയതോടെ
ലാഹോർ: പതിനഞ്ചുകാരിയെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നും വരുന്നത്. ഇവിടെ മെഡിക്കൽ സഹായികളായി ജോലി ചെയ്യുന്ന രണ്ട് യുവാക്കൾ ചേർന്ന് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ആംബുലൻസിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്‌ച്ചയായിരുന്നു സംഭവം. ശനിയാഴ്‌ച്ചയാണ് നൻക ഷഹിബ് സിറ്റിയിലെ ഗുരുദ്വാരയിൽ നിന്നും പെൺകുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് അന്വേഷിച്ചിറങ്ങി. ഇതിനിടെയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. തുടർന്ന് ആംബുലൻസ് ഡോർ തുറന്നപ്പോൾ രണ്ട് കിലോമീറ്റർ അകലെ പെൺകുട്ടിയെ ഇവർ ഉപേക്ഷിച്ച് യുവാക്കൾ രക്ഷപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ അഹ്സൻ അലി സമീൻ ഹൈദർ എന്നിവർക്കെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. റെസ്‌ക്യൂ 1122 എമർജൻസി സർവീസിലെ സർക്കാർ ജീവനക്കാരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ
ലാഹോർ: പതിനഞ്ചുകാരിയെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നും വരുന്നത്. ഇവിടെ മെഡിക്കൽ സഹായികളായി ജോലി ചെയ്യുന്ന രണ്ട് യുവാക്കൾ ചേർന്ന് മാനസികാസ്വാസ്ഥ്യമുള്ള
പെൺകുട്ടിയെ ആംബുലൻസിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്‌ച്ചയായിരുന്നു സംഭവം.
ശനിയാഴ്‌ച്ചയാണ് നൻക ഷഹിബ് സിറ്റിയിലെ ഗുരുദ്വാരയിൽ നിന്നും പെൺകുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് അന്വേഷിച്ചിറങ്ങി. ഇതിനിടെയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്.
തുടർന്ന് ആംബുലൻസ് ഡോർ തുറന്നപ്പോൾ രണ്ട് കിലോമീറ്റർ അകലെ പെൺകുട്ടിയെ ഇവർ ഉപേക്ഷിച്ച് യുവാക്കൾ രക്ഷപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ അഹ്സൻ അലി സമീൻ ഹൈദർ എന്നിവർക്കെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
റെസ്‌ക്യൂ 1122 എമർജൻസി സർവീസിലെ സർക്കാർ ജീവനക്കാരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇരയായ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.