- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് 1378 കമ്പനികൾക്ക് വിലക്ക്: മന്ത്രാലയം തള്ളിയത് 16,105 തൊഴിലാളി നിയമനഫയലുകൾ
കുവൈറ്റ്: തൊഴിലാളി നിയമന നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് വിദേശത്തു നിന്ന് കുവൈറ്റിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് 1378 കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി. പുറംരാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് തൊഴിലാളി നിയമനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കമ്
കുവൈറ്റ്: തൊഴിലാളി നിയമന നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് വിദേശത്തു നിന്ന് കുവൈറ്റിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് 1378 കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി. പുറംരാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് തൊഴിലാളി നിയമനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളിൽ നിന്ന് മന്ത്രാലയത്തിനു നൽകിയ 16105 തൊഴിലാളി നിയമന ഫയലുകൾ മന്ത്രാലയം തള്ളി.
വിലക്ക് ഏർപ്പെടുത്തിയ കമ്പനികൾക്ക് നിലവിൽ പ്രവർത്തന രഹിതമായ ലൈസൻസ് ആണുള്ളതെന്നും മറ്റുള്ളവയുടെ ലൈസൻസ് റദ്ദാക്കിക്കൊണ്ടിരിക്കുകയാണെന്നും മാൻപവർ അഥോറിറ്റി ഡയറക്ടർ ജനറൽ ജമാൽ അൽ ദോസാരി വ്യക്തമാക്കി. രാജ്യത്ത് സർക്കാർ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി മാൻപവർ അഥോറിറ്റിയും ഗവൺമെന്റ് പെർഫോമൻസ് ഏജൻസിയും തമ്മിൽ യോജിച്ച് സംയുക്ത കമ്മിറ്റിക്കു രൂപം നൽകുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും ഡയറക്ടർ ജനറൽവ്യക്തമാക്കി. മാൻപവർ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ജനറൽ ബദ്രിയ അൽ മുകൈനിയായിരിക്കും ഇതിന്റെ തലവൻ.
ഈ സ്ഥാപനങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും മറ്റുമാണ് ഈ സംയുക്ത കമ്മിറ്റി. സർക്കാർ കോൺട്രാക്ടുകൾ പൂർണമായും തുറന്നുകൊടുത്ത സ്ഥിതിക്ക് ഗവൺമെന്റ് പ്രൊജക്ടുകളൊന്നും തന്നെ തടസപ്പെടുകയില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.