റിയാദ്: വലിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 16 ദിവസത്തെ അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് മന്ത്രാലയം ഉത്തരവിറക്കി. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഒമ്പതു വരെയാണ് മന്ത്രാലയം അവധി നൽകിയിരിക്കുന്നത്.

16 ദിവസത്തെ അവധിക്കു ശേഷം ദുൽഹജ്ജ് 19ന് മാത്രമേ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടതുള്ളൂ. സാധാരണയായി ഈദ് അൽ അദ അവധി ദുൽ ഹജ്ജ് അഞ്ചിന് ആരംഭിച്ച് ദുൽഹജ്ജ് 15നാണ് അവസാനിക്കുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27ന് മാത്രമേ അവധി ആരംഭിക്കുകയുള്ളൂ. എന്നാൽ ആർക്കിട്ടിൾ VII അനുസരിച്ച് രണ്ട് അവധി ദിവസത്തിന് ഇടയ്ക്ക് ഒരു വർക്കിങ് ഡേ വരികയാണെങ്കിൽ അത് അവധിയായി നൽകണമെന്നാണ് നിർദ്ദേശം. തന്മൂലം ഇത്തവണ ഓഗസ്റ്റ് 24 മുതൽ ഈദ് അവധി നൽകുകയായിരുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.

ആ വർഷത്തെ ഈദ് അൽ അദ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ആകാനാണ് സാധ്യത. പിറ ദൃശ്യമാകുന്നതിന് അനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം.