- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ നാല് ദിവസത്തിനിടെ 1610 വൈറസ് ബാധിതർ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,46,867 ആയി
മസ്കറ്റ്: ഒമാനിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1610 പേർക്ക്. കഴിഞ്ഞ നാല് ദിവസത്തെ കണക്കുകളാണ് ഇന്ന് അധികൃതർ പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,46,867 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ എട്ട് കോവിഡ് മരണങ്ങൾ രാജ്യത്തുണ്ടായി.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,46,867 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 1,35,429 പേർ രോഗമുക്തരായി. 93.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1608 പേർക്ക് കോവിഡ് കാരണം ഒമാനിൽ ജീവൻ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരടക്കം ആകെ 274 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 87 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story