ന്യൂഡൽഹി: ഡൽഹി ബിജെപി ഓഫീസിലെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്കും ഓഫീസിൽ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കുന്നതിനായി ബുധനാഴ്ച ബിജെപി ഓഫീസ് അടച്ചിടുമെന്ന് നേതാക്കൾ അറിയിച്ചു. ഓഫീസിലെ ഗാർഡ്, ഡ്രൈവർ, രണ്ട് പ്യൂൺ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ബിജെപി. നേതാക്കൾക്ക് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിജെപി ഡൽഹി മാധ്യമ വിഭാഗത്തിന്റെ തലവൻ അശോക് ഗോയൽ പറഞ്ഞു. പാർട്ടി ഓഫീസിലെത്തിയ എല്ലാവർക്കും കോവിഡ് പരിശോധന നടത്തുമെന്നും ബിജെപി വ്യക്തമാക്കി.