- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ മലയാളിയെ കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പതിനേഴ് പേർ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ
ഷാർജ: ഷാർജയിൽ മലയാളിയെ കടയിൽ കയറി കുത്തിക്കൊന്ന കേസിൽ പതിനേഴ്പേർ കുറ്റക്കാരെന്ന് പ്രോസക്യൂഷൻ. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. റോളയിലെ മാളിനടുത്ത് വാച്ച് കട നടത്തിയിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷരീഫിനെ കുത്തിക്കൊന്ന കേസിലാണ് പതിനേഴ് പേർക്കെതിരെ പ്രോസക്യൂഷൻ കുറ്റം ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ഷരീഫ് കുത്തേറ്റ് മരിച്ചത്. ഷരീഫിന്റെ സ്ഥാപനത്തിൽ നിന്നും ഒരാൾ വാച്ച് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.വാച്ച് മോഷ്ടിക്കുന്നത് കണ്ട കടയിലെ ജീവനക്കാർ ചോദ്യം ചെയ്തു.പിന്നീട് മോഷ്ടാവ് പതിനേഴ് അംഗസംഘവുമായി എത്തി കടയിൽ ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷെരിഫീനെ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. പാക്കിസ്ഥാനികളും തദ്ദേശീയരും ഉൾപ്പെടുന്ന 17 അംഗ സംഘമാണ് ഷെരീഫിനെ ആക്രമിച്ചത്. ആക്രമണം കണ്ട് തൊട്ടടുത്ത കടയിൽ നിന്ന് ഓടിയെത്തിയ മലയാളിയായ ഖലീലിനും കുത്തേറ്റിരുന്നു.
ഷാർജ: ഷാർജയിൽ മലയാളിയെ കടയിൽ കയറി കുത്തിക്കൊന്ന കേസിൽ പതിനേഴ്പേർ കുറ്റക്കാരെന്ന് പ്രോസക്യൂഷൻ. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. റോളയിലെ മാളിനടുത്ത് വാച്ച് കട നടത്തിയിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷരീഫിനെ കുത്തിക്കൊന്ന കേസിലാണ് പതിനേഴ് പേർക്കെതിരെ പ്രോസക്യൂഷൻ കുറ്റം ചുമത്തിയിരിക്കുന്നത്.
മൂന്ന് വർഷം മുൻപാണ് ഷരീഫ് കുത്തേറ്റ് മരിച്ചത്. ഷരീഫിന്റെ സ്ഥാപനത്തിൽ നിന്നും ഒരാൾ വാച്ച് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.വാച്ച് മോഷ്ടിക്കുന്നത് കണ്ട കടയിലെ ജീവനക്കാർ ചോദ്യം ചെയ്തു.പിന്നീട് മോഷ്ടാവ് പതിനേഴ് അംഗസംഘവുമായി എത്തി കടയിൽ ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷെരിഫീനെ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു.
പാക്കിസ്ഥാനികളും തദ്ദേശീയരും ഉൾപ്പെടുന്ന 17 അംഗ സംഘമാണ് ഷെരീഫിനെ ആക്രമിച്ചത്. ആക്രമണം കണ്ട് തൊട്ടടുത്ത കടയിൽ നിന്ന് ഓടിയെത്തിയ മലയാളിയായ ഖലീലിനും കുത്തേറ്റിരുന്നു.