തൊടുപുഴ: തൊടുപുഴയിൽ പതിനേഴു വയസുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തൊടുപുഴ ചുങ്കം പുളിമൂട്ടിൽ സാജ് ജേക്കബ്ബിന്റെ മകൾ മരിയ സാജ് (17) ആണ് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3-ന് ചുങ്കം സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കും. മാതാവ് റ്റീന സാജ് അറയ്ക്കൽ കുടുംബാഗം. സഹോദരങ്ങൾ: ആൻ ജെറി ഞാറോത്ത് യു എസ്.എ., ജേക്കബ്ബ് സാജ്, ജോസഫ് സാജ്.

അടുത്ത സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടി എന്നാണ് അറിയുന്നത്. കുറച്ചു നാൾ മുമ്പായിരുന്നു അടുത്ത സുഹൃത്ത് മരിച്ചത്. ഇന്നലെ വീട്ടിൽ അമ്മ മാത്രമുണ്ടായിരുന്ന ഘട്ടത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ കയറിയ പെൺകുട്ടി കുളിമുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

എല്ലാവരോടും നല്ലരീതിയിൽ പെരുമാറിയിരുന്ന പെൺകുട്ടിയുടെ മരണം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കടുത്ത ആഘാതമായി മാറി.