- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇന്ന് 17 വയസ്സ്; മരിച്ച് 2753 പേരിൽ ഇനിയും തിരിച്ചറിയാനുള്ളത് ആയിരത്തിലധികം പേരെ; നടങ്ങുന്ന ഓർമ്മയിൽ ഇന്നും ലോകം
ന്യൂയോർക്ക്: ഇന്ന് സെപ്റ്റംബർ 11, പതിനേഴ് വർഷം മുൻപ് ലോകത്തെ നടുക്കിയ വേൾഡ്‌ട്രേഡ് സെന്റർ ആക്രമത്തിന്റെ ഓർമ്മയിലാണ് ലോകം. മൂവായിരത്തിനടുത്ത് ആളുകളാണ് അന്ന് മരിച്ചുവീണത്. വർഷങ്ങൾ കഴിഞ്ഞിട്ടും മരിച്ച 1100ലധികം പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മരിച്ച 2,753 ആളുകളിൽ 1,642 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. നഗരത്തിലെ ഒരു ലാബിലെ ജീവനക്കാർ ഇന്നും ഇരട്ട ടവറിന്റെ ചാരത്തിൽനിന്ന് ലഭിച്ച എല്ലിൻകഷണങ്ങളും മറ്റും പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള അഹോരാത്ര ശ്രമത്തിലാണ്. ആക്രമണം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത എല്ലിൻ കഷണങ്ങൾ മരിച്ചുവെന്ന് കരുതുന്നവരുടെ ബന്ധുക്കളുടെ ഡി.എൻ.എയുമായി യോജിപ്പിച്ചുനോക്കുന്ന പ്രക്രിയയാണ് ഫോറൻസിക് വിദഗ്ദ്ധർ നടത്തുന്നത്. ആക്രമണം നടന്ന പ്രദേശത്തുനിന്ന് കണ്ടെടുത്ത 22,000 ശരീരാവശിഷ്ടങ്ങൾ ഇതുവരെ 15 പ്രാവശ്യമെങ്കിലും പരിശോധന നടത്തിയിട്ടുണ്ടാകും. സൗത്ത് ടവറിൻെ 89ാം നിലയിൽ സാമ്പത്തിക വിശകലന വിദഗ്ധനായി ജോലിചെയ്തിരുന്ന സ്‌കോട്ട് ജോൺസനെ തിരിച്ചറിഞ്ഞത് കഴ
ന്യൂയോർക്ക്: ഇന്ന് സെപ്റ്റംബർ 11, പതിനേഴ് വർഷം മുൻപ് ലോകത്തെ നടുക്കിയ വേൾഡ്‌ട്രേഡ് സെന്റർ ആക്രമത്തിന്റെ ഓർമ്മയിലാണ് ലോകം. മൂവായിരത്തിനടുത്ത് ആളുകളാണ് അന്ന് മരിച്ചുവീണത്. വർഷങ്ങൾ കഴിഞ്ഞിട്ടും മരിച്ച 1100ലധികം പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മരിച്ച 2,753 ആളുകളിൽ 1,642 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. നഗരത്തിലെ ഒരു ലാബിലെ ജീവനക്കാർ ഇന്നും ഇരട്ട ടവറിന്റെ ചാരത്തിൽനിന്ന് ലഭിച്ച എല്ലിൻകഷണങ്ങളും മറ്റും പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള അഹോരാത്ര ശ്രമത്തിലാണ്.
ആക്രമണം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത എല്ലിൻ കഷണങ്ങൾ മരിച്ചുവെന്ന് കരുതുന്നവരുടെ ബന്ധുക്കളുടെ ഡി.എൻ.എയുമായി യോജിപ്പിച്ചുനോക്കുന്ന പ്രക്രിയയാണ് ഫോറൻസിക് വിദഗ്ദ്ധർ നടത്തുന്നത്. ആക്രമണം നടന്ന പ്രദേശത്തുനിന്ന് കണ്ടെടുത്ത 22,000 ശരീരാവശിഷ്ടങ്ങൾ ഇതുവരെ 15 പ്രാവശ്യമെങ്കിലും പരിശോധന നടത്തിയിട്ടുണ്ടാകും. സൗത്ത് ടവറിൻെ 89ാം നിലയിൽ സാമ്പത്തിക വിശകലന വിദഗ്ധനായി ജോലിചെയ്തിരുന്ന സ്‌കോട്ട് ജോൺസനെ തിരിച്ചറിഞ്ഞത് കഴിഞ്ഞവർഷം ജൂലൈയിലാണ്.
മരിച്ചവരുടെ ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന നന്ദിവാക്കും ജോലിയിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തിയുമാണ് തങ്ങളുടെ ആവേശമെന്ന് ടീമിലെ ക്രിമിനലിസ്റ്റായ വെറോണിക കാനോ പറഞ്ഞു. മരണപ്പെട്ട ഉറ്റവരെ തിരിച്ചറിഞ്ഞാൽ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ സാധിക്കുന്നുവെന്നതിനാൽ ബന്ധുക്കളുടെ പൂർണ സഹകരണം ഇവർക്ക് ലഭ്യമാകുന്നു. 2001 സെപ്റ്റംബർ 11ന് രാവിലെ 8.46നാണ് 110 നിലകളുണ്ടായിരുന്ന ട്രേഡ്‌സന്റെർ കെട്ടിടത്തിലേക്ക് ഭീകരർ റാഞ്ചിയെടുത്ത വിമാനം ഇടിച്ചുകയറ്റി തകർത്തത്.'ഓപറേഷൻ പന്റെ് ബോട്ടം' എന്നായിരുന്നു ഈ ഭീകരാക്രമണത്തിന് നൽകിയിരുന്ന രഹസ്യപേര്. പേൾഹാർബർ ആക്രമണത്തിനുശേഷം യു.എസ് കണ്ട ഏറ്റവും വലിയ ആക്രമണമെന്ന നിലയിൽ 9/11 ചരിത്രത്തിലെ പേടിപ്പെടുത്തുന്ന ഏടായി എന്നും നിലനിൽക്കും.