- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ റോഡ് അപകടമരണങ്ങളിൽ 18 ശതമാനം കുറവ്
അബുദാബി: അബുദാബിയിൽ റോഡ് അപകടത്തെത്തുടർന്നുണ്ടാകുന്ന മരണങ്ങളിൽ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ അബുദാബിയിൽ 172 പേരാണ് റോഡ് അപകടത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അബുദാബിയിൽ 210 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായി അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ട
അബുദാബി: അബുദാബിയിൽ റോഡ് അപകടത്തെത്തുടർന്നുണ്ടാകുന്ന മരണങ്ങളിൽ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ അബുദാബിയിൽ 172 പേരാണ് റോഡ് അപകടത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അബുദാബിയിൽ 210 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായി അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹുസൈൻ അഹ്മദ് അൽ ഹാർത്തി വ്യക്തമാക്കി.
ഒരു വർഷം കൊണ്ട് റോഡ് അപകടമരണനിരക്കിൽ 18 ശതമാനമാണ് കുറവ് വന്നിരിക്കുന്നതെന്ന് അൽ ഹാർത്തി വെളിപ്പെടുത്തി. ട്രാഫിക് മേഖലയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളാണ് അപകടമരണനിരക്ക് കുറയ്ക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളതെന്ന് അൽ ഹാർത്തി ചൂണ്ടിക്കാട്ടി. ട്രാഫിക് സേഫ്റ്റി പ്ലാനുകൾ, ഓട്ടോമാറ്റിക് വയലേഷൻ ഡിറ്റക്ഷൻ സംവിധാനം, റെഡ് ലൈറ്റ് വയലേഷൻ മോണിട്ടറിങ് സംവിധാനം എന്നിവയാണ് അടുത്തകാലത്ത് ട്രാഫിക് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
2030 ആകുമ്പോഴേയ്ക്കും അപകടമരണ നിരക്ക് പൂജ്യത്തിലെത്തിക്കുക എന്നതാണ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റിന്റെ ലക്ഷ്യമെന്നാണ് അൽ ഹാർത്തി പറയുന്നത്. ഓവർസ്പീഡും വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുന്നതുമാണ് കഴിഞ്ഞ എട്ടു മാസത്തെ 17 ശതമാനം അപകട മരണങ്ങൾക്കു കാരണമെന്നും അൽ ഹാർത്തി വെളിപ്പെടുത്തുന്നു. പതിനെട്ടു മുതൽ 30 വയസുവരെയുള്ള ഡ്രൈവർമാരാണ് അപകടങ്ങളിൽ 47 ശതമാനം വരുത്തിയിട്ടുള്ളത്.