- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
കണ്ണൂർ: മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെ പൂഴിത്തല ചെക്ക്പോസ്റ്റിൽ വച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആണ് പരിശോധന നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണ് ഈ സ്വർണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.
Next Story