- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ വിദേശികളുൾപ്പെടെയുള്ളവർക്ക് ബൈക്ക് ലൈസൻസ് വേണമെങ്കിൽ 18 വയസ് നിർബന്ധം; ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈറ്റിൽ വിദേശികളുൾപ്പെടെയുള്ളവർക്ക് ബൈക്ക് ലൈസൻസ് വേണമെങ്കിൽ 18 വയസ് നിർബന്ധമാക്കി. ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് 18 വയസ്സ് പൂർത്തിയാക്കി യിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഉൾപ്പെടുത്തിയത്. പുതിയ ഉത്തരവുപ്രകാരം സ്വദേശികൾക്കും വിദേശികൾക്കും 18 വയസ്സ് പൂർത്തിയാക്കിയായാൽ മാത്രമേ ബൈക്ക് ലൈസൻസിനുവേണ്ടി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ബൈക്ക് ലൈസൻസിന്റെ കാര്യത്തിൽ വയസ്സ് ഇതുവരെ ബാധകമായിരുന്നില്ല. അതുപോലെ ബൈക്ക് ഓടിക്കുന്നതിന് ലൈസൻസുണ്ടായിരിക്കുകയെന്ന നിബന്ധന ശക്തമായി നടപ്പാക്കാൻ ട്രാഫിക് ഡിപ്പാർട്‌മെന്റിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കുട്ടികളിലടക്കം കണ്ടുവരുന്ന ബൈക്കുകൾ കൊണ്ടുള്ള അഭ്യാസപ്രകടനം അപകടങ്ങൾക്കും അതുവഴി മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് പുതിയ ഉത്തരവ്. ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെ
കുവൈത്ത് സിറ്റി: കുവൈറ്റിൽ വിദേശികളുൾപ്പെടെയുള്ളവർക്ക് ബൈക്ക് ലൈസൻസ് വേണമെങ്കിൽ 18 വയസ് നിർബന്ധമാക്കി. ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് 18 വയസ്സ് പൂർത്തിയാക്കി യിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഉൾപ്പെടുത്തിയത്. പുതിയ ഉത്തരവുപ്രകാരം സ്വദേശികൾക്കും വിദേശികൾക്കും 18 വയസ്സ് പൂർത്തിയാക്കിയായാൽ മാത്രമേ ബൈക്ക് ലൈസൻസിനുവേണ്ടി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ബൈക്ക് ലൈസൻസിന്റെ കാര്യത്തിൽ വയസ്സ് ഇതുവരെ ബാധകമായിരുന്നില്ല.
അതുപോലെ ബൈക്ക് ഓടിക്കുന്നതിന് ലൈസൻസുണ്ടായിരിക്കുകയെന്ന നിബന്ധന ശക്തമായി നടപ്പാക്കാൻ ട്രാഫിക് ഡിപ്പാർട്‌മെന്റിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കുട്ടികളിലടക്കം കണ്ടുവരുന്ന ബൈക്കുകൾ കൊണ്ടുള്ള അഭ്യാസപ്രകടനം അപകടങ്ങൾക്കും അതുവഴി മരണങ്ങൾക്കും കാരണമാകുന്നുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് പുതിയ ഉത്തരവ്.
ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിയമം കർശനമാക്കുന്നത് ലൈസൻസില്ലാതെ ഹോട്ടലുകളിലും മറ്റും ഡെലിവറി ജോലികളിലേർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികളെയും ബാധിക്കും. മലയാളികളുൾപ്പെടെ നിരവധി വിദേശികളാണ് ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ, കഫറ്റീരിയകൾപോലുള്ള സ്ഥലങ്ങളിൽ ബൈക്കിൽ ഡെലിവറി ചെയ്തുകൊണ്ടിരിക്കുന്നത്.