- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബാബു നായിഡുവിനേക്കാൾ സമ്പന്നൻ ഒന്നരവയസുകാരൻ ചെറുമകൻ; ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരിൽ 3.73 കോടി മാത്രം സ്വത്തുക്കളുള്ളപ്പോൾ പേരക്കുട്ടിക്ക് 11.32 കോടിയുടെ ആസ്തി; നായിഡു കുടുംബത്തിന് മുഴുവനുള്ളത് 80.96 കോടിയുടെ വസ്തുവഹകൾ; കള്ളക്കണക്കെന്ന് പ്രതിപക്ഷം
ഗുണ്ടൂർ: രാഷ്ട്രീയ നേതാക്കളുടെ യഥാർത്ഥ സ്വത്ത് വിവരവും വെൡപ്പെടുത്തുന്ന സ്വത്ത് വിവരങ്ങളും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരം സാധാരണമാണ്. കാരണം കള്ളക്കണക്കുകളുടെ പ്രളമാണ് ഇവർ വെളിപ്പെടുത്തുന്നത്. എന്നാൽ, ഇതിനിടെ വിചിത്രമായ ചില കാര്യങ്ങളും ചില സംസ്ഥാനങ്ങളിൽ നടക്കാറുണ്ട്. അത്തരത്തിലൊന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാര്യത്തിലുള്ളത്. നായിഡുവിനേക്കാൾ സ്വത്ത് 18 മാസം മാത്രം പ്രായമുള്ള ചെറുമകനെന്ന് വെളിപ്പെടുത്തലാണ് പ്രതിപക്ഷത്തെയും പ്രകോപിപ്പിച്ചിരിക്കുന്നത്. നായിഡുവിന്റെ മൊത്തം ആസ്തി 3.73 കോടിയിൽ താഴെ ആണെങ്കിലും ചെറുമകൻ ദേവാംശിന്റെ പേരിലുള്ള ആസ്തി 11.57 കോടിയാണ്.ദേവാംശിന്റെ പിതാവും നായിഡുവിന്റെ നര കുടുംബത്തിന്റെ അനന്തരാവകാശിയുമായ ലോകേഷ് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 9.17 കോടി രൂപയുടെ സ്വത്തുക്കൾ ദേവ്‌നാഷിന്റെ മുത്തശി ഭുവനേശ്വരി കുട്ടിയുടെ പേരിലേക്കു മാറ്റിയിട്ടുണ്ട്. സിനിമാനടനും അമ്മയുടെ അച്ഛനുമായ ബാലകൃഷ്ണ 2.4 കോടി രൂപേേ ദവാംശിന്റെ പേരിൽ സ്ഥിരനിക്ഷേപമാക്കിയ
ഗുണ്ടൂർ: രാഷ്ട്രീയ നേതാക്കളുടെ യഥാർത്ഥ സ്വത്ത് വിവരവും വെൡപ്പെടുത്തുന്ന സ്വത്ത് വിവരങ്ങളും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരം സാധാരണമാണ്. കാരണം കള്ളക്കണക്കുകളുടെ പ്രളമാണ് ഇവർ വെളിപ്പെടുത്തുന്നത്. എന്നാൽ, ഇതിനിടെ വിചിത്രമായ ചില കാര്യങ്ങളും ചില സംസ്ഥാനങ്ങളിൽ നടക്കാറുണ്ട്. അത്തരത്തിലൊന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാര്യത്തിലുള്ളത്. നായിഡുവിനേക്കാൾ സ്വത്ത് 18 മാസം മാത്രം പ്രായമുള്ള ചെറുമകനെന്ന് വെളിപ്പെടുത്തലാണ് പ്രതിപക്ഷത്തെയും പ്രകോപിപ്പിച്ചിരിക്കുന്നത്.
നായിഡുവിന്റെ മൊത്തം ആസ്തി 3.73 കോടിയിൽ താഴെ ആണെങ്കിലും ചെറുമകൻ ദേവാംശിന്റെ പേരിലുള്ള ആസ്തി 11.57 കോടിയാണ്.
ദേവാംശിന്റെ പിതാവും നായിഡുവിന്റെ നര കുടുംബത്തിന്റെ അനന്തരാവകാശിയുമായ ലോകേഷ് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 9.17 കോടി രൂപയുടെ സ്വത്തുക്കൾ ദേവ്‌നാഷിന്റെ മുത്തശി ഭുവനേശ്വരി കുട്ടിയുടെ പേരിലേക്കു മാറ്റിയിട്ടുണ്ട്. സിനിമാനടനും അമ്മയുടെ അച്ഛനുമായ ബാലകൃഷ്ണ 2.4 കോടി രൂപേേ ദവാംശിന്റെ പേരിൽ സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്.
നായിഡുവിന്റെ മകനും തെലുഗുദേശം പാർട്ടി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ഗുണ്ടൂരിൽ വാർത്താസമ്മേളനം വിളിച്ചാണ് സ്വത്ത് വിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ്ത. ഹൈദരാബാദ് ജൂബിലി ഹിൽസിലെ 3.68 കോടി രൂപ വിലമതിക്കുന്ന വീടടക്കമാണ് നായിഡുവിന് 3.73 കോടിയുടെ ആസ്തി. അദ്ദേഹത്തിനുള്ള 3.06 കോടിയുടെ ഭവനവായ്പ കിഴിച്ചാൽ ആസ്തി 67.04 ലക്ഷമാണെന്നും ലോകേഷ് പറഞ്ഞു.
നായിഡുവിന് സ്വന്തം ഗ്രാമമായ നാരവാരിപ്പള്ളിയിൽ കുടുംബസ്വത്തായി കിട്ടിയ മറ്റൊരു വീടുണ്ട്. ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന അംബാസഡർ കാറുമുണ്ട്. ബാക്കി സമ്പാദ്യം 3.59 ലക്ഷമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ മൊത്തം ആസ്തി 38.66 കോടി രൂപയ്ക്കുണ്ട്. ഭവനവായ്പ കിഴിച്ചാൽ 24.84 കോടി. നായിഡു 1992ൽ തുടങ്ങിയ ഹെറിറ്റേജ് ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന ക്ഷീരോത്പന്ന കമ്പനിയാണ് കുടുംബത്തിന് പ്രധാന വരുമാനമാർഗമെന്നും ലോകേഷ് പറഞ്ഞു.
ഹൈദരാബാദിലെ കുടുംബവീടും 2.21 കോടിയുടെ ഫാം ഹൗസുമടക്കം 14.50 കോടിയാണ് ലോകേഷിന്റെ ആസ്തി. ബാധ്യതകൾ 6.35 കോടിക്കുണ്ട്. ഹെറിറ്റേജ് ഫുഡ്‌സിൽ 2.52 കോടി അദ്ദേഹം മുതൽമുടക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കാറും ലോകേഷിനുണ്ട്. ഭാര്യ നാരാ ബ്രാഹ്മണിക്ക് 12.75 കോടിയാണ് ആസ്തി. കുടുംബത്തിന് വിദേശബാങ്കുകളിൽ അക്കൗണ്ടോ ബിനാമി സ്വത്തുകളോ ഇല്ലെന്നും ലോകേഷ് പറഞ്ഞു. അതേസമയം ചന്ദ്രബാബു നായിഡുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നായിഡുവിന്റെ സ്വത്തുവിവരം യഥാർഥത്തിലുള്ളതിലും വളരെ കുറച്ചാണെന്ന് വൈ.എസ്.ആർ. കോൺഗ്രസ് കുറ്റപ്പെടുത്തി. വെളിപ്പെടുത്തിയ തുകയെക്കാൾ അമ്പതുശതമാനം കൂടുതൽ കൊടുത്ത് ആ സ്വത്തുക്കൾ വാങ്ങാൻ തയ്യാറാണെന്ന് വൈ.എസ്.ആർ.സി. എംപി. പി. മിഥുൻ റെഡ്ഡി പറഞ്ഞു.
ചന്ദ്രബാബുവിന്റെ ഹൈദരാബാദ് വസതിക്ക് മൂന്നുകോടിയാണ് വെളിപ്പെടുത്തിയ മൂല്യം. അതുമാത്രം മുപ്പതുകോടിയിലേറെ വിലമതിക്കുന്നതാണെന്ന് റെഡ്ഡി പറഞ്ഞു. വൈ.എസ്.ആർ. കോൺഗ്രസ്സിൽനിന്നു കൂറുമാറ്റിയെടുത്ത ഓരോ എംഎൽഎ.യ്ക്കും 25 കോടിവരെ രൂപയാണ് തെലുഗുദേശം പാർട്ടി നേതൃത്വം വാഗ്ദാനംചെയ്തത്. അതിനുള്ള പണം അവർക്ക് എവിടെനിന്നാണ് കിട്ടിയതെന്ന് മിഥുൻ ചോദിച്ചു.



