- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തെക്കൻ കാലിഫോർണിയയിൽ അതിശൈത്യം; നൂറുകണക്കിന് വാഹനങ്ങൾ മഞ്ഞിൽ കുടുങ്ങി; ആഞ്ഞുവീശി വിന്റർ സ്റ്റോം
കാലിഫോർണിയ; ആഞ്ഞുവീശുന്ന വിന്റർ സ്‌റ്റോമിൽ തെക്കൻ കാലിഫോർണിയ തണുത്തു വിറയ്ക്കുന്നു. ഒരടിയോളം പൊക്കത്തിൽ പലയിടത്തും മഞ്ഞു വീണുകിടക്കുന്നത് ഗതാഗതം താറുമാറാക്കിയിരിക്കുകയാണ്. മിക്കയിടങ്ങളിലും റോഡുകൾ അടച്ചു. മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡിൽ കുടുങ്ങിയ നൂറുകണക്കിന് വാഹനങ്ങൾ എമർജൻസി സർവീസ് എത്തി നീക്കം ചെയ്തു. സാൻ ബെർനാർഡിനോ പർവത നിര
കാലിഫോർണിയ; ആഞ്ഞുവീശുന്ന വിന്റർ സ്‌റ്റോമിൽ തെക്കൻ കാലിഫോർണിയ തണുത്തു വിറയ്ക്കുന്നു. ഒരടിയോളം പൊക്കത്തിൽ പലയിടത്തും മഞ്ഞു വീണുകിടക്കുന്നത് ഗതാഗതം താറുമാറാക്കിയിരിക്കുകയാണ്. മിക്കയിടങ്ങളിലും റോഡുകൾ അടച്ചു.
മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡിൽ കുടുങ്ങിയ നൂറുകണക്കിന് വാഹനങ്ങൾ എമർജൻസി സർവീസ് എത്തി നീക്കം ചെയ്തു. സാൻ ബെർനാർഡിനോ പർവത നിരകളിൽ ആഞ്ഞടിച്ച വിന്റർ സ്റ്റോം ആണ് തെക്കൻ കാലിഫോർണിയയിൽ വ്യാപക മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കിയത്. സ്റ്റേറ്റ് ഹൈവേ 138നു സമീപത്തും ലോസ് ആഞ്ചലസിൽ നിന്നും 50 മൈൽ അകലെയുള്ള മൗണ്ട് ബാൽഡിയിലും പരക്കെ ഗതാഗത തടസം നേരിട്ടു.
റോഡുകളിൽ പലയിടങ്ങളിലും ഒരടിയിലേറെ പൊക്കത്തിലാണ് മഞ്ഞുവീണു കിടക്കുന്നത്. മിക്കവരും വഴിയോരത്ത് തന്നെ വാഹനം പാർക്ക് ചെയ്ത ശേഷം അടുത്തുള്ള ഷെൽട്ടറുകളിൽ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. അതേസമയം വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൗണ്ട് ബാൽഡി സ്‌കീ മേഖലയിൽ കുടുങ്ങിപ്പോയ 50 പേരെ പൊലീസ് രക്ഷപ്പെടുത്തി.
മഞ്ഞുവീഴ്ച കൂടാതെ ശക്തമായി വീശിയടിച്ച കാറ്റിൽ പലർക്കും വൈദ്യുതിയും വിഛേദിക്കപ്പെട്ടിട്ടുണ്ട്. കാറ്റിൽ മരങ്ങൾ വീണതാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാൻ കാരണമായത്. മരങ്ങൾ വീണ് റെയിൽ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സാൻ ഫ്രാൻസിസ്‌കോ ബേ മേഖലയിൽ മണിക്കൂറിൽ 50 മൈൽ വേഗത്തിലാണ് കാറ്റുവീശുന്നത്.
അതേസമയം 1-15 ഫ്രീ വേയിൽ നിരവധി അപകടങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. അതുകൊണ്ടു തന്നെ തെക്കൻ കാലിഫോർണിയയ്ക്കും ലാസ് വേഗസിനും മധ്യേ മേഖലയിൽ ഗതാഗത കുരുക്ക് ഏറാൻ സാധ്യതയുള്ളതായാണ് അറിയിപ്പുള്ളത്.