വോത്ഥാന നായകനായ രാജാറാം മോഹൻ റായിയെ ഉദാഹരിച്ചുകൊണ്ട്18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷന്റെ ഉദ്ഘാടന കർമ്മംഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ കേരള ലാ അക്കാദമിയിൽ നിർവഹിച്ചു.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം യുവ അഭിഭാഷകരിൽ ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂട്ട് കോർട്ട്സൊസൈറ്റിയുടെയും ക്ലൈന്റ് കൺസൾട്ടിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹംഓർമ്മിപ്പിച്ചു.

അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ജുഡീഷ്യൽ മെമ്പർ വി. രാജേന്ദ്രൻ, ജില്ലാ ജഡ്ജി സി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കോളേജ്പ്രിൻസിപ്പൽ ഡോ. വി.എൽ. മണി സ്വാഗതവും മൂട്ട് കോർട്ട് സൊസൈറ്റി ജനറൽസെക്രട്ടറി പ്രൊഫസർ ജി. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.