തിരുവനന്തപുരം: കേരള ലാ അക്കാഡമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നജസ്റ്റിസ്.പി.ഗോവിന്ദമേനോൻ മെമോറിയൽ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള18-ാമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിങ് കോമ്പറ്റീഷൻ, 2018 നവംബർ 8, 9, 10തീയതികളിൽ പേരൂർക്കട ലാ അക്കാഡമിയിൽ വച്ച് നടത്താൻ തീരുമാനിച്ചതായികോളേജ് ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ അറിയിച്ചു.

ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും ലാ സ്‌കൂളുകളിൽ നിന്നുമുള്ളവിദ്യാർത്ഥികൾ പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാനെത്തുന്നതാണ്.നവംബർ 8-ാം തീയതി വൈകിട്ട് 5ന് നടക്കുന്ന ചടങ്ങ് കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീൽ ഉദ്ഘാടനം നിർവ്വഹിക്കും. വി.രാജേന്ദ്രൻ (ജ്യുഡീഷ്യൽ മെമ്പർ, അഡ്‌മിനസ്‌ട്രേട്ടീവ് ട്രിബ്യൂണൽ, തിരുവനന്തപുരം)അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി. ജയചന്ദ്രൻ (പ്രിൻസിപ്പാൾ, ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്ജഡ്ജ്, തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും.

ഡോ.വി.എൽ. മണി(പ്രിൻസിപ്പാൾ, കേരള ലാ അക്കാഡമി ലാ കോളേജ്) സ്വാഗതവും, പ്രാഫ: ജി. അനിൽ കുമാർ(കോളേജ് പ്രൊഫസർ, കേരള ലാ അക്കാഡമി ലാ കോളേജ്) നന്ദിയും അറിയിക്കും.(കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ലാ അക്കാഡമിയുമായി ബന്ധപ്പെടുക. ഫോൺ:0471-2433166/ 2539356)