- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിച്ച 75കാരിയെ 19കാരൻ തലയ്ക്കടിച്ചു കൊന്നു ! മകൻ മൃതദ്ദേഹം മാറ്റിയപ്പോൾ കെട്ടിക്കിടന്ന രക്തം കഴുകി വൃത്തിയാക്കി മാതാവ്; മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച പാടുകൾ പൊലീസിന് നിർണ്ണായക തെളിവായി; രാജസ്ഥാനിലെ ബിവാനി ജില്ലയിൽ നിന്നും പുറത്ത് വരുന്നത് ക്രൂരതയുടെ പര്യായമായ മകന്റെയും അമ്മയുടേയും കഥ !
ബിവാനി: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ പ്രകോപിതനായ 19കാരൻ 75 കാരിയെ തലയ്ക്കടിച്ച് കൊന്നു. രാജസ്ഥാനിലെ ബിവാനി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 വയസുകാരൻ രാജയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏഴിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആദ്യം മരണകാരണമെന്തെന്ന് കണ്ടെത്താനായില്ലെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. വായിൽ ഷാൾ തിരുകി വലിയ കല്ലെടുത്ത് തലയ്ക്കടിച്ചു ! സ്വന്തം വീട്ടിൽ വച്ചാണ് രാജ ബലാത്സംഗ ശ്രമം നടത്തിയത്. ഇവർ നിലവിളിക്കുന്നത് കണ്ടപ്പോൾ രാജ ഇവർ ധരിച്ചിരുന്ന ഷാൾ വായിൽ തിരുകി. എന്നിട്ടും ഇവർ പ്രതിരോധിക്കുന്നുവെന്ന് കണ്ടപ്പോൾ വലിയ കല്ലുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇവർ മരിച്ചുവെന്ന് ഉറപ്പായതോടെ ഇവരുടെ ശരീരം രാജ സംഭവസ്ഥലത്ത് നിന്നും മാറ്റി. വീടിന്റെ സമീപത്തു നിന്ന് മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് വയോധികയുടെ മകൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
ബിവാനി: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ പ്രകോപിതനായ 19കാരൻ 75 കാരിയെ തലയ്ക്കടിച്ച് കൊന്നു. രാജസ്ഥാനിലെ ബിവാനി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 വയസുകാരൻ രാജയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഏഴിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആദ്യം മരണകാരണമെന്തെന്ന് കണ്ടെത്താനായില്ലെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
വായിൽ ഷാൾ തിരുകി വലിയ കല്ലെടുത്ത് തലയ്ക്കടിച്ചു !
സ്വന്തം വീട്ടിൽ വച്ചാണ് രാജ ബലാത്സംഗ ശ്രമം നടത്തിയത്. ഇവർ നിലവിളിക്കുന്നത് കണ്ടപ്പോൾ രാജ ഇവർ ധരിച്ചിരുന്ന ഷാൾ വായിൽ തിരുകി. എന്നിട്ടും ഇവർ പ്രതിരോധിക്കുന്നുവെന്ന് കണ്ടപ്പോൾ വലിയ കല്ലുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇവർ മരിച്ചുവെന്ന് ഉറപ്പായതോടെ ഇവരുടെ ശരീരം രാജ സംഭവസ്ഥലത്ത് നിന്നും മാറ്റി. വീടിന്റെ സമീപത്തു നിന്ന് മൃതശരീരം കണ്ടെത്തിയതിനെ തുടർന്ന് വയോധികയുടെ മകൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വയോധികയുടെ മൃതദ്ദേഹം രാജ വലിച്ചിഴയ്ച്ചാണ് മാറ്റിയത്. റോഡിലൂടെ ശരീരം വലിച്ചിഴച്ചതിന്റെ പാടുകൾ അന്വേഷണത്തിൽ വഴിത്തിരിവായി മാറിയിരുന്നു. ഇത് രാജയുടെ വീട്ടിൽ നിന്നുമാണ് ആരംഭിക്കുന്നതെന്നും അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതാണ് അന്വേഷണം രാജയിലേക്ക് നീളാൻ കാരണമായത്. രാജയും അമ്മയും സംഭവശേഷം ഹരിപ്പുരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നുമാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കുറ്റം സമ്മതിച്ച രാജ നവംബർ 7 നാണ് കൃത്യം നടത്തിയതെന്നും പൊലീസിനോട് വെളിപ്പെടുത്തി.
പാൽ വാങ്ങണമെന്ന് പറയാൻ ചെന്നു : കാത്തിരുന്നത് മരണ കെണി
വയോധിക സ്ഥിരമായി പാൽ വാങ്ങിയിരുന്ന സ്ഥലത്തിന് സമീപത്താണ് രാജയും കുടുംബവും താമസിച്ചിരുന്നത്. സംഭവ ദിവസം പാൽക്കാരൻ എത്താൻ വൈകിയതിനാൽ തനിക്കുള്ള പാൽ വാങ്ങി വയ്ക്കാൻ പറയാനായി വയോധിക രാജയുടെ വീടിന്റെ കോളിങ് ബെൽ അമർത്തി. വാതിൽ തുറന്ന രാജ വയോധികയെ ഒറ്റയ്ക്ക് കണ്ടതോടെ വീടിനകത്തേക്ക് പിടിച്ച് വലിച്ചു. രാജ ബലാത്സംഗം ചെയ്യാൻ തുടങ്ങിയതോടെ രാജയെ ചീത്ത പറയാനും ഉറക്കെ കരയാനും തുടങ്ങി.
ഇതിൽ പരിഭ്രാന്തനായ രാജ വയോധികയുടെ ഷാൾ എടുത്ത് വായയിൽ തിരുകിശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു. വയോധിക കൊല്ലപ്പെട്ടുവെന്ന് മനസിലായതോടെ വീടിനകത്ത് നിന്ന് മൃതശരീരം വലിച്ച് മുപ്പത് മീറ്റർ അകലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ചന്തയിൽ പോയിരുന്ന രാജയുടെ മാതാവ് തിരിച്ചെത്തിയപ്പോൾ വരാന്തയിൽ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ട് രാജയെ ചോദ്യം ചെയ്തു.
അമ്മയ്ക്ക് മുന്നിൽ രാജ എല്ലാം ഏറ്റുപറഞ്ഞതോടെ മകനെ സഹായിക്കാനായി അമ്മ വരാന്തയും റോഡിന്റെ കുറച്ചുഭാഗങ്ങളും കഴുകി വൃത്തിയാക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അമ്മയ്ക്കും മകനും എതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.