- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഫയർ സർവീസ് വാഹനമിടിച്ച് മരിച്ചത് പത്തൊൻപതുകാരി
കണക്റ്റിക്കട്ട്: അമേരിക്കയിൽ പത്തൊൻപതുകാരിയായ മലയാളി വിദ്യാർത്ഥിനി അപകടത്തിൽ മരണമടഞ്ഞു. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി സ്പോർട്സ് കാമ്പസിലെ വിദ്യാർത്ഥിനിയായ ജെഫ്നി പാലി ചെമ്മരപ്പള്ളിൽ (19) ആണ് യൂണിവേഴ്സിറ്റിയുടെ തന്നെ ഫയർസർവീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. യൂണിവേഴ്സിറ്റിയുടെ ഫയർ സർവീസ് യൂണിറ്റിന്റെ ഗാരേജിന്റെ വാതിലിൽ ചാരിയിരിക്കുകയായിരുന്നു ജെഫ്നി. ഈ സമയത്ത് ഫയർ സർവീസ് വാഹനത്തിന് വെളിയിലേക്ക് പോകാനായി വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നു. അപ്രതീക്ഷിതമായി വാതിൽ തുറന്നപ്പോൾ ചാരി ഇരിക്കുകയായിരുന്ന ജെഫ്നി പുറകിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ജെഫ്നി വീണത് അറിയാതെ പുറത്തേയ്ക്ക് ഓടിച്ച് വന്ന ഫയർസർവീസ് ട്രക്ക് തുടർന്ന് ജെഫ്നിയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. കാൾ വന്നതനുസരിച്ച് പുറത്തേയ്ക്ക് ധൃതിയിൽ വന്നതായിരുന്നു ഫയർ സർവീസ് വാഹനം. കാലത്ത് 01.15ന് ആയിരുന്നു സംഭവം. ഫയർ ഡിപ്പാർട്ട്മെന്റ് കമന്റർ ഡാന ബാരോ (60) ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. എന്നാൽ അഡ്മിനിസ്ട്രെറ്റ
കണക്റ്റിക്കട്ട്: അമേരിക്കയിൽ പത്തൊൻപതുകാരിയായ മലയാളി വിദ്യാർത്ഥിനി അപകടത്തിൽ മരണമടഞ്ഞു. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി സ്പോർട്സ് കാമ്പസിലെ വിദ്യാർത്ഥിനിയായ ജെഫ്നി പാലി ചെമ്മരപ്പള്ളിൽ (19) ആണ് യൂണിവേഴ്സിറ്റിയുടെ തന്നെ ഫയർസർവീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. യൂണിവേഴ്സിറ്റിയുടെ ഫയർ സർവീസ് യൂണിറ്റിന്റെ ഗാരേജിന്റെ വാതിലിൽ ചാരിയിരിക്കുകയായിരുന്നു ജെഫ്നി. ഈ സമയത്ത് ഫയർ സർവീസ് വാഹനത്തിന് വെളിയിലേക്ക് പോകാനായി വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നു. അപ്രതീക്ഷിതമായി വാതിൽ തുറന്നപ്പോൾ ചാരി ഇരിക്കുകയായിരുന്ന ജെഫ്നി പുറകിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ജെഫ്നി വീണത് അറിയാതെ പുറത്തേയ്ക്ക് ഓടിച്ച് വന്ന ഫയർസർവീസ് ട്രക്ക് തുടർന്ന് ജെഫ്നിയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു.
കാൾ വന്നതനുസരിച്ച് പുറത്തേയ്ക്ക് ധൃതിയിൽ വന്നതായിരുന്നു ഫയർ സർവീസ് വാഹനം. കാലത്ത് 01.15ന് ആയിരുന്നു സംഭവം. ഫയർ ഡിപ്പാർട്ട്മെന്റ് കമന്റർ ഡാന ബാരോ (60) ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. എന്നാൽ അഡ്‌മിനിസ്ട്രെറ്റീവ് ജോലികൾക്ക് നിയോഗിച്ചിരുന്ന ഡാന വാഹനം ഓടിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. സ്റ്റേറ്റ് പൊലീസ് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരിക്കാൻ പാടില്ല എന്നറിയാമായിട്ടും എന്തുകൊണ്ട് ജെഫ്നി ഫയർ സർവീസ് വാഹനങ്ങളുടെ എക്സിറ്റ് ഡോറിനു മുൻപിൽ ഇരുന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം സിസി ടിവി കവറേജ് ഉണ്ടായിരുന്ന സ്ഥലമായിരുന്നു എന്നതിനാൽ അപകടം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നു.
വെസ്റ്റ് ഹാർഫോർഡിൽ താമസിക്കുന്ന സിബി ചെമ്മരപ്പള്ളിൽ ഷൈനി ദമ്പതികളുടെ മകളാണ്. ജെന്നി പാലി, ജോയൽ പാലി എന്നിവരാണ് സഹോദരങ്ങൾ.