- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യോ-പാക് യുദ്ധം നടന്ന പാക് അതിർത്തിയായി മാറി പെരുമ്പാവൂർ; 40 ഏക്കർ പാടം നികത്തിയ ഭൂമി വിജനമായ യുദ്ധഭൂമിയാക്കി മാറ്റി മോഹൻലാലിന്റെ സിനിമാ ഷൂട്ടിങ് തുടങ്ങി; പട്ടാള വേഷത്തിലെത്തിയ ലാലേട്ടന്റെ റോൾ ചിത്രീകരിച്ചത് യുദ്ധരംഗത്തെ ഓർമിപ്പിക്കും വിധം
പെരുമ്പാവൂർ: മോഹൻലാലാണ് പട്ടാളവേഷത്തിൽ. നടക്കുന്നത് പൊരിഞ്ഞ യുദ്ധം. ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോൾ പെരുമ്പാവൂരിൽ ഏറ്റുമുട്ടുകയാണ്. യുദ്ധത്തിന്റെ വീറും വീര്യവും ഇവിടെ കാണാം. പെരുമ്പാവൂർ നഗരത്തിന് സമീപം നാല്പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലത്താണ് യുദ്ധം. ഇത് യഥാർത്ഥമല്ല. യുദ്ധം നടക്കുന്നത് ക്യാമറയിൽ പകർത്താനാണ്. പലപ്പോഴും റീടേക്കുകളും വേണ്ടി വരുന്നു. മോഹൻലാൽ-മേജർ രവി ചിത്രത്തിനു വേണ്ടി ഇന്ത്യ-പാക് അതിർത്തിയാവുന്നത് പെരുമ്പാവൂരിലെ ഈ സ്ഥലമാണ്. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '1971: ബിയോണ്ട് ബോർഡേഴ്‌സ്' എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് പെരുമ്പാവൂരിൽ തുടങ്ങിയിരിക്കുന്നത്. പെരുമ്പാവൂരുകാരുടെ ആവേശം ഉയർത്തിയാണ് ചിത്രീകരണം. ഉത്തരേന്ത്യൻ ഗ്രാമത്തിന്റേതു പോലെയുള്ള വിജനതയും ചുറ്റുപാടുകളുമാണ് ഇവിടം ലൊക്കേഷനായി തിരഞ്ഞെടുക്കാൻ കാരണം. നികത്തിയെടുത്ത 40 ഏക്കർ വിസ്തൃതിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്. 1971-ലെ ഇന്ത്യ-പാക് യുദ്ധം പ്രമേയമാക്കുന്ന സിനിമയുടെ ഷൂട്ടിങ
പെരുമ്പാവൂർ: മോഹൻലാലാണ് പട്ടാളവേഷത്തിൽ. നടക്കുന്നത് പൊരിഞ്ഞ യുദ്ധം. ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോൾ പെരുമ്പാവൂരിൽ ഏറ്റുമുട്ടുകയാണ്. യുദ്ധത്തിന്റെ വീറും വീര്യവും ഇവിടെ കാണാം. പെരുമ്പാവൂർ നഗരത്തിന് സമീപം നാല്പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലത്താണ് യുദ്ധം.
ഇത് യഥാർത്ഥമല്ല. യുദ്ധം നടക്കുന്നത് ക്യാമറയിൽ പകർത്താനാണ്. പലപ്പോഴും റീടേക്കുകളും വേണ്ടി വരുന്നു. മോഹൻലാൽ-മേജർ രവി ചിത്രത്തിനു വേണ്ടി ഇന്ത്യ-പാക് അതിർത്തിയാവുന്നത് പെരുമ്പാവൂരിലെ ഈ സ്ഥലമാണ്. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '1971: ബിയോണ്ട് ബോർഡേഴ്‌സ്' എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് പെരുമ്പാവൂരിൽ തുടങ്ങിയിരിക്കുന്നത്. പെരുമ്പാവൂരുകാരുടെ ആവേശം ഉയർത്തിയാണ് ചിത്രീകരണം.
ഉത്തരേന്ത്യൻ ഗ്രാമത്തിന്റേതു പോലെയുള്ള വിജനതയും ചുറ്റുപാടുകളുമാണ് ഇവിടം ലൊക്കേഷനായി തിരഞ്ഞെടുക്കാൻ കാരണം. നികത്തിയെടുത്ത 40 ഏക്കർ വിസ്തൃതിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്. 1971-ലെ ഇന്ത്യ-പാക് യുദ്ധം പ്രമേയമാക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി രാജ്യാതിർത്തിയിലുള്ളതു പോലെ ഇരുമ്പുവേലികളും ട്രഞ്ചുകളും സെറ്റിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സൈനിക വേഷത്തിൽ മോഹൻലാൽ ലൊക്കേഷനിലെത്തി. യുദ്ധ രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിച്ചത്. ഇനിയും ദിവസങ്ങളോളം ചിത്രീകരണം നീളും.
ചിത്രത്തിൽ പ്രധാന കഥാപാത്രമായ മേജർ മഹാദേവനായും അച്ഛൻ മേജർ സഹദേവനായും ഇരട്ട റോളുകളിലാണ് മോഹൻലാൽ എത്തുന്നത്. രാത്രിയും പകലും ഇവിടെ ഷൂട്ടിങ്ങുണ്ടാകും. കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, യുഗാൺഡ എന്നിവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. മോഹൻലാൽ മേജർ മഹാദേവനായി അഭിനയിച്ച കീർത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ടഹാർ (2010) എന്നീ സിനിമകളുടെ തുടർച്ചയാണ് പുതിയ ചിത്രം.