- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം നാടിന്റെ രക്ഷയ്ക്ക് കാവൽനില്ക്കുമ്പോൾ തോക്കല്ല, തോൽക്കാത്ത ചങ്കൂറ്റമാണ് ഭടന്റെ ആയുധമെന്ന മാസ് ഡയലോഗുമായി മോഹൻലാൽ; വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങളുമായി 1971 ബിയോണ്ട് ബോർഡേഴ്സ് ട്രെയിലർ
മോഹൻലാലും മേജർ രവിയും ഒന്നിക്കുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. മോഹൻലാലിന്റെ മാസ് ഡയലോഗുകളും വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങളും കോർത്തിണക്കിയതാണ് ട്രെയിലർ. 1.44 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യാ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മേജർ രവി ചിത്രങ്ങളിലെ 'മഹാദേവൻ' എന്ന കഥാപാത്രമായി മോഹൻലാൽ നാലാമതെത്തുന്ന ചിത്രമാണ് 1971. ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളുണ്ട് മോഹൻലാലിന്. കേണൽ മഹാദേവന്റെ അച്ഛൻ സഹദേവനായും എത്തുന്നുണ്ട് ലാൽ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ പറയുന്നത്. 1971ലെ ഇന്ത്യപാക്കിസ്ഥാൻ യുദ്ധം ചിത്രീകരിക്കാൻ കലാസംവിധായകൻ സാലു കെ.ജോർജ്ജ് കൂറ്റൻ സെറ്റാണ് ഒരുക്കിയത്. ആക്ഷൻ ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയിൽ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിങ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. ലാലിനൊപ്പം മോഹൻലാലിന്റെ ഭാര്യയ
മോഹൻലാലും മേജർ രവിയും ഒന്നിക്കുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. മോഹൻലാലിന്റെ മാസ് ഡയലോഗുകളും വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങളും കോർത്തിണക്കിയതാണ് ട്രെയിലർ. 1.44 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
ഇന്ത്യാ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മേജർ രവി ചിത്രങ്ങളിലെ 'മഹാദേവൻ' എന്ന കഥാപാത്രമായി മോഹൻലാൽ നാലാമതെത്തുന്ന ചിത്രമാണ് 1971. ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളുണ്ട് മോഹൻലാലിന്. കേണൽ മഹാദേവന്റെ അച്ഛൻ സഹദേവനായും എത്തുന്നുണ്ട് ലാൽ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ പറയുന്നത്. 1971ലെ ഇന്ത്യപാക്കിസ്ഥാൻ യുദ്ധം ചിത്രീകരിക്കാൻ കലാസംവിധായകൻ സാലു കെ.ജോർജ്ജ് കൂറ്റൻ സെറ്റാണ് ഒരുക്കിയത്. ആക്ഷൻ ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയിൽ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിങ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്.
ലാലിനൊപ്പം മോഹൻലാലിന്റെ ഭാര്യയായിട്ടാണ് ആശ ശരത്ത് എത്തുന്നത്. അല്ലു സരീഷും ശ്രുതിയും തമിഴ് പ്രണയ ജോഡികളായി അഭിനയിക്കുന്നു. അരുണോദയ് സിങ് പാക്കിസ്ഥാൻ സൈനിക മേധാവിയായിട്ടാണ് എത്തുന്നത്. രഞ്ജി പണിക്കർ, സുധീർ കരമന തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ഏപ്രിലിൽ റിലീസ് ഏപ്രിൽ 7 ന് ചിത്രം റിലീസ് ചെയ്യും.
റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത് വാസുദേവൻ ഛായാഗ്രാഹണവും സിദ്ദാർത്ഥ് വിപിൻ, നജീം അർഷാദ്, രാഹുൽ സുബ്രഹ്മണ്യൻ, ഗോപി സുന്ദർ എന്നിവർ ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.