- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധഭൂമിയിലെ സംഘർഷവും ധീരതയും ആവാഹിച്ച് മോഹൻലാൽ; മേജർ രവിയുടെ 1971: ബിയോണ്ട് ബോർഡേഴ്സിന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മോഹൻലാൽ വീണ്ടും കേണൽ മഹാദേവനാവുന്ന മേജർ രവി ചിത്രം 1971: ബിയോണ്ട് ബോർഡേഴ്സിന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മേജർ മഹാദേവന് പുറമെ മഹാദേവന്റെ അച്ഛൻ മേജർ സഹദേവന്റെകൂടി ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം രാജസ്ഥാനിലാണ് മുഖ്യഭാഗവും ചിത്രീകരിച്ചത്. ഏതാനും ഭാഗങ്ങൾ പെരുമ്പാവൂർ പ്രത്യേകം സെറ്റൊരുക്കിയും ചിത്രീകരിച്ചു. മേജർ രവി-മോഹൻലാൽ ടീമിന്റെ മേജർ മഹാദേവൻ സീരീസിലെ നാലാമത്തെ ചിത്രമാണിത്. ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും അരുണോദയ് സിങ്ങുമാണ് മറ്റ് പ്രധാന താരങ്ങൾ. രൺജി പണിക്കരും സുധീർ കരമനയും സൈജു കുറുപ്പും അഭിനയിക്കുന്നുണ്ട്. രാജസ്ഥാൻ,കാശ്മീർ,പഞ്ചാബ് ഉഗാണ്ട എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ രാജ്യാന്തര സ്വഭാവമുള്ള വാർ മുവീ ആയിരിക്കുമെന്നാണ് സൂചന. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. മേജർ മഹാദേവനായും പിതാവ് മേജർ സഹ
കൊച്ചി: മോഹൻലാൽ വീണ്ടും കേണൽ മഹാദേവനാവുന്ന മേജർ രവി ചിത്രം 1971: ബിയോണ്ട് ബോർഡേഴ്സിന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മേജർ മഹാദേവന് പുറമെ മഹാദേവന്റെ അച്ഛൻ മേജർ സഹദേവന്റെകൂടി ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം രാജസ്ഥാനിലാണ് മുഖ്യഭാഗവും ചിത്രീകരിച്ചത്. ഏതാനും ഭാഗങ്ങൾ പെരുമ്പാവൂർ പ്രത്യേകം സെറ്റൊരുക്കിയും ചിത്രീകരിച്ചു.
മേജർ രവി-മോഹൻലാൽ ടീമിന്റെ മേജർ മഹാദേവൻ സീരീസിലെ നാലാമത്തെ ചിത്രമാണിത്. ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും അരുണോദയ് സിങ്ങുമാണ് മറ്റ് പ്രധാന താരങ്ങൾ. രൺജി പണിക്കരും സുധീർ കരമനയും സൈജു കുറുപ്പും അഭിനയിക്കുന്നുണ്ട്. രാജസ്ഥാൻ,കാശ്മീർ,പഞ്ചാബ് ഉഗാണ്ട എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ രാജ്യാന്തര സ്വഭാവമുള്ള വാർ മുവീ ആയിരിക്കുമെന്നാണ് സൂചന.
1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. മേജർ മഹാദേവനായും പിതാവ് മേജർ സഹദേവനായുമാണ് മോഹൻലാൽ അഭിനയിക്കുന്നത്. മഹാദേവൻ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹൻലാൽ നാലാം തവണയാണ് മേജർ രവി ചിത്രത്തിൽ കഥാപാത്രമാകുന്നത്. മേജർ രവിയുടെ ആദ്യ ചിത്രം കീർത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാർ എന്നീ സിനിമകളിലും മോഹൻലാൽ മഹാദേവന്റെ റോളിലായിരുന്നു.
1971ലെ പിക്കറ്റ് 43 പോലെ യുദ്ധഭൂമിയിലെ വ്യക്തിസംഘർഷങ്ങളും സൈനികരുടെ വൈകാരിക മുഹൂർത്തങ്ങളും സിനിമയുടെ ഉള്ളടക്കമാണ്.