- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളക്കരയുടെ സിനിമാ ഉത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഏകീകൃത തീയറ്റർ കോപ്ലക്സ് നിർമ്മിക്കുമെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: കേരളക്കരയുടെ സ്വന്തം സിനിമാ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇനി മലയാള സിനിമാ പ്രേമികൾക്ക് ആഘോഷത്തിുന്റെ ദിനങ്ങൾ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്. നല്ല സിനിമകളുണ്ടാകണമെന്നും, അതു ജനങ്ങളിലേക്കെത്തണമെന്നുമാണു സ
തിരുവനന്തപുരം: കേരളക്കരയുടെ സ്വന്തം സിനിമാ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇനി മലയാള സിനിമാ പ്രേമികൾക്ക് ആഘോഷത്തിുന്റെ ദിനങ്ങൾ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്. നല്ല സിനിമകളുണ്ടാകണമെന്നും, അതു ജനങ്ങളിലേക്കെത്തണമെന്നുമാണു സർക്കാർ ആഗ്രഹിക്കുന്നതെന്ന് മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
മലയാളികൾ ആഘോഷിക്കുന്ന മേളയ്ക്ക് വേണ്ടി ഏകീകൃത തീയറ്റർ കോംപ്ലക്‌സ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 1960 70കളിലുള്ള മലയാള സിനിമയുടെ പ്രിന്റുകൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ ആർക്കൈവ്‌സ് ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ചലച്ചിത്ര മേളയുടെ വരുംകാല വികസന പദ്ധതികൾ വിദഗ്ധ സമിതിയുടെ ശുപാർശയ്ക്കു വിധേയമായി നടപ്പാക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു.
പ്രമുഖ ഇറ്റാലിയൻ സംവിധായകൻ ബല്ലോച്ചിയോ ആയിരുന്നു മേളയുടെ മുഖ്യ ശ്രദ്ധാ കേന്ദ്രം. സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ബെല്ലോച്ചിയോ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മലയാളത്തിൽ നമസ്‌ക്കാരം പറഞ്ഞുകൊണ്ടായിരുന്നു ബെല്ലോച്ചിയോ പ്രസംഗിച്ചത്. കേരളം നൽകുന്ന പുരസ്‌കാരത്തന് അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചിത്രത്തിലെ നടൻ തൗഫിക്‌ബാറോമും ചടങ്ങിനെ സമ്പന്നമാക്കി. മന്ത്രി വി എസ്. ശിവകുമാർ, എം.എ. ബേബി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം നിശാഗന്ധിയിൽ ഇറാൻ റിക്ലിസ് സംവിധാനം ചെയ്ത ഡാൻസിങ് അറബ്‌സ് എന്ന ചിത്രം പ്രദർശിപ്പിച്ചു.
140ൽപ്പരം ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയിലുള്ളത്. കലാഭൻ, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്ററിലെ മൂന്ന് വേദികൾ, ശ്രീകുമാർ, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദർശനം. ചലച്ചിത്രമേളയ്ക്ക് വേണ്ടി പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫും അറിയിച്ചു. പരാതികളുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിച്ച് സമയബന്ധിതമായി പരിഹരിക്കാൻ ഡെലിഗേറ്റുകളും മാദ്ധ്യമപ്രവർത്തകരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം 3000 പേർക്ക് മേള ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.