ഡാളസ്സ്: ഡാളസ്സിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസിന്റെ തലപ്പത്ത് വനിതയെ നിയമിച്ചു.ഡിട്രോയ്റ്റ് ഡെപ്യൂറ്റി പൊലീസ് ചീഫും പത്തൊമ്പത് വർഷവും സർവ്വീസുള്ള ഉലിഷ റിനെ ഹോളിനെയാണ് ഡാളസ്സിന്റെ പ്രഥമ വനിതാ പൊലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാളസ്സ് സിറ്റി മാനേജർ ഇന്ന് (ജൂലായ 19) ന് മാധ്യമങ്ങളെ അറിയിച്ചു.

കളങ്കമറ്റ പൊതു ജീവിതത്തിന്റെ ഉടമയാണ് റിനെ ഹോളെന്ന് സിറ്റി മാനേജർ പറഞ്ഞു.കഴിഞ്ഞ ഒക്ടോബർ പൊലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗൺ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.റിനെ ഹാളിന് 6 വയസ്സായിരുന്നപ്പോൾ റിനെയുടെ പിതാവും പൊലീസ് ഓഫീസറുമായിരുന്ന ഉലിസസ് ബ്രൗൺ 1971 ആഗസ്റ്റിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു.

ഡേവിഡ് ബ്രൗൺ റിട്ടയർ ചെയ്ത് ചില മാസങ്ങൾക്ക് ശേഷമാണ് അഞ്ച് പൊലീസുകാർ ഡാളസ്സിൽ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് മരിച്ചത്. പുതിയ പൊലീസ് ചീഫ് ഡാളസ്സിലെ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് മരിച്ചത്. പൊലീസ് ചീഫ് ഡാളസ്സിലെ പൗരന്മാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി മാനേജർ പ്രത്യാഷ പ്രകടിപ്പിച്ചു.