- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ കോടികൾ ചെലവഴിച്ച് നടത്തിയ ചടങ്ങിൽ കരൺ ജോഹർ പോസ്റ്റർ പുറത്തിറക്കി; നായകനും വില്ലനും മുഖം നോക്കി നിലിക്കുന്ന പോസ്റ്ററിന് വമ്പൻ സ്വീകരണം; യന്തിരന്റെ രണ്ടാം ഭാഗം 2.0 ദീപാവലി റീലിസായെത്തും
രജനി ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന ഷങ്കർ ചിത്രം '2.0'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കോടികൾ ചെലവഴിച്ച് താരപ്പകിട്ടോടെ നടത്തിയ ചടങ്ങിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് പോസ്റ്റർ പുറത്തുവിട്ടത്. രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യമാണ്. ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഈ വർഷം ഇന്ത്യൻ സിനിമാേപ്രക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യന്തിരന്റെ രണ്ടാം ഭാഗം. 2.0 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്‌സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. ആന്റണിയാണ് എഡി
രജനി ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന ഷങ്കർ ചിത്രം '2.0'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കോടികൾ ചെലവഴിച്ച് താരപ്പകിട്ടോടെ നടത്തിയ ചടങ്ങിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് പോസ്റ്റർ പുറത്തുവിട്ടത്.
രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യമാണ്. ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഈ വർഷം ഇന്ത്യൻ സിനിമാേപ്രക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യന്തിരന്റെ രണ്ടാം ഭാഗം. 2.0 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്‌സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമേട്രാണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്‌ഫോർമേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്‌സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. ചിത്രം അടുത്ത വർഷത്തെ ദീപാവലി റിലീസായാവും തീയേറ്ററുകളിലെത്തുക.