- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിട്ടിക്ക് മുന്നേ വില്ലനെ പുറത്ത് വിട്ട് ശങ്കർ ടീം; യന്തിരൻ ടുവിന്റെ രണ്ടാം ഭാഗമായ 2.0 ആദ്യ പോസ്റ്റർ എത്തി; രജനി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കൽ ചടങ്ങ് വിപുലമാക്കാൻ അണിയറപ്രവർത്തകർ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌റ്റൈൽ മന്നൻ ചിത്രമായ 2.0യുടെ പോസ്റ്റർ എത്തി. ഷങ്കർ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. സ്റ്റൈൽ മന്നന്റെ സൂപ്പർഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിന്റെ ഭീമാകാരമായ ടൈറ്റിലിനടിയിൽ ഇരുകൈകളും വിരിച്ച് നിൽക്കുന്ന വില്ലനായാണ് പോസ്റ്ററിൽ അക്ഷയ്കുമാർ എത്തുന്നത്. വെളുത്ത മുടിയും വലിയ കൺപുരികവുമുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ശങ്കറിന്റെ സ്വപ്ന ചിത്രമായ 2.0 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങ് ഗംഭീരമാക്കാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ഞായറാഴ്‌ച്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറായിരിക്കും അവതാരകൻ. ചിത്രത്തിലെ താരങ്ങളും സിനിമയിലേയും മറ്റു രംഗങ്ങളിലേയും പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങ് യൂട്യൂബിൽ തത്സമയം സംപ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌റ്റൈൽ മന്നൻ ചിത്രമായ 2.0യുടെ പോസ്റ്റർ എത്തി. ഷങ്കർ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. സ്റ്റൈൽ മന്നന്റെ സൂപ്പർഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
ചിത്രത്തിന്റെ ഭീമാകാരമായ ടൈറ്റിലിനടിയിൽ ഇരുകൈകളും വിരിച്ച് നിൽക്കുന്ന വില്ലനായാണ് പോസ്റ്ററിൽ അക്ഷയ്കുമാർ എത്തുന്നത്. വെളുത്ത മുടിയും വലിയ കൺപുരികവുമുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ശങ്കറിന്റെ സ്വപ്ന ചിത്രമായ 2.0 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങ് ഗംഭീരമാക്കാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ഞായറാഴ്‌ച്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറായിരിക്കും അവതാരകൻ. ചിത്രത്തിലെ താരങ്ങളും സിനിമയിലേയും മറ്റു രംഗങ്ങളിലേയും പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങ് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും.
തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിൽ തയ്യാറാകുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 350 കോടിയോളം വരുമെന്നാണ് അറിയാൻ കഴിയുന്നത്. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റവേദിയായിരിക്കും