- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌റ്റൈൽ മന്നനും രക്ഷയില്ല; വെല്ലുവിളി വിജയിപ്പിച്ച് തമിഴ്റോക്കേഴ്സ്; റിലീസ് ചെയ്ത് മണിക്കൂറുകൾക്കം 2.0 ഇന്റർനെറ്റിൽ; രണ്ടായിരം പേർ ഡൗൺലോഡ് ചെയ്തെന്ന് വിവരം
സ്‌റ്റൈൽ മന്നനും രക്ഷയില്ല. മൂന്നു വർഷത്തെ കഷ്ടപ്പാടും കോടികളും ചിലവഴിച്ച തിയേറ്ററിലെത്തിച്ച ശങ്കറിന്റെ 2.0യ്ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയത്്. 2000ത്തിലധികം ആളുകൾ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് സൈബർസെൽ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സൈബർസെൽ അറിയിച്ചു. റിലീസിന് മുൻപ് തന്നെ ചിത്രം ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ 2.0 ഏതാണ്ട് 600 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയിരിക്കുന്നത്.മുൻപ് അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ, വിജയുട
സ്‌റ്റൈൽ മന്നനും രക്ഷയില്ല. മൂന്നു വർഷത്തെ കഷ്ടപ്പാടും കോടികളും ചിലവഴിച്ച തിയേറ്ററിലെത്തിച്ച ശങ്കറിന്റെ 2.0യ്ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയത്്. 2000ത്തിലധികം ആളുകൾ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് സൈബർസെൽ കണ്ടെത്തിയിരിക്കുന്നത്.
സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സൈബർസെൽ അറിയിച്ചു.
റിലീസിന് മുൻപ് തന്നെ ചിത്രം ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ 2.0 ഏതാണ്ട് 600 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയിരിക്കുന്നത്.മുൻപ് അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ, വിജയുടെ സർക്കാർ തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു.