- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലായ്ക്ക് പിറകെ 2.0 യുടെ ടീസറും ചോർന്നു; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ ചോർന്നത് വി എഫ് എക്സ് സ്റ്റുഡിയോയിൽ നിന്നെന്ന് സൂചന്;പ്രതികരിക്കാതെ അണിയറ പ്രവർത്തകർ
മുംബൈ: സിനിമയിൽ ഇത് ചോർച്ചകളുടെ കാലമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിക്കുന്ന ചിത്രങ്ങൾ തീയറ്ററിലെത്തുന്നതിന് മുമ്പേ ചോരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ സ്‌റ്റൈൽമന്നൻ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 വിന്റെ ടീസർ ചോർന്നിരിക്കുകയാണ്, 400 കോടി ചെലവിലൊരുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിടാനുള്ള ഒരുക്കത്തിനിടയിലാണ് ടീസർ ചോർന്നത്. കുറച്ച് ദിവസം മുമ്പ് ധനുഷ് നിർമ്മിക്കുന്ന രജനിയുടെ തന്നെ കാലായുടെ ടീസറും ചോർന്നിരുന്നു. അതേ സമയം സംഭവം അംഗീകരിക്കാനാകില്ലെന്ന് രജനീകാന്തിന്റെ മകൾ സൗന്ദര്യ പറഞ്ഞു. ഏതാനും സെക്കൻഡ് നേരത്തെ ആവേശത്തിനു വേണ്ടി ഒട്ടേറെപ്പേരുടെ അധ്വാനമാണ് ഇത്തരക്കാർ മറന്നു കളയുന്നതെന്നും സൗന്ദര്യ ട്വീറ്റ് ചെയ്തു. പൈറസിക്കെതിരെ പോരാടണമെന്നും സൗന്ദര്യ ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്‌സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു വേഷം
മുംബൈ: സിനിമയിൽ ഇത് ചോർച്ചകളുടെ കാലമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിക്കുന്ന ചിത്രങ്ങൾ തീയറ്ററിലെത്തുന്നതിന് മുമ്പേ ചോരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
ഇപ്പോഴിതാ സ്‌റ്റൈൽമന്നൻ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 വിന്റെ ടീസർ ചോർന്നിരിക്കുകയാണ്, 400 കോടി ചെലവിലൊരുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിടാനുള്ള ഒരുക്കത്തിനിടയിലാണ് ടീസർ ചോർന്നത്.
കുറച്ച് ദിവസം മുമ്പ് ധനുഷ് നിർമ്മിക്കുന്ന രജനിയുടെ തന്നെ കാലായുടെ ടീസറും ചോർന്നിരുന്നു. അതേ സമയം സംഭവം അംഗീകരിക്കാനാകില്ലെന്ന് രജനീകാന്തിന്റെ മകൾ സൗന്ദര്യ പറഞ്ഞു. ഏതാനും സെക്കൻഡ് നേരത്തെ ആവേശത്തിനു വേണ്ടി ഒട്ടേറെപ്പേരുടെ അധ്വാനമാണ് ഇത്തരക്കാർ മറന്നു കളയുന്നതെന്നും സൗന്ദര്യ ട്വീറ്റ് ചെയ്തു. പൈറസിക്കെതിരെ പോരാടണമെന്നും സൗന്ദര്യ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്‌സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു വേഷം പെയ്തിട്ടുണ്ട്.
ഷൂട്ട് ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളും ചിത്രത്തിലെ ദൃശ്യങ്ങളും ചേർത്താണ് ടീസറിലെ രംഗങ്ങൾ. രജനീകാന്തും നായികയും വില്ലനുമെല്ലാം ടീസറിലുണ്ട്.



