- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകമൊട്ടാകെയുള്ള 10,000 ത്തോളം സ്‌ക്രീനുകളിൽ റിലീസ്; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ റിലീസ് ഒരേ ദിവസം;450 കോടി മുതൽ മുടക്കിലെത്തുന്ന യന്തിരൻ 2 ജനുവരി 25 ന് റിലീസിനെത്തും
ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് ആയ രാജു മഹാൽനിഗം ആണ് ചിത്രം അടുത്ത വർഷം ജനുവരി 15 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ആണ് ചിത്രം റിലീസിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ.രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്‌സൺ ആണ് നായിക. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്‌ഫോർമേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്‌സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ വിഭാഗം കൈ
ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് ആയ രാജു മഹാൽനിഗം ആണ് ചിത്രം അടുത്ത വർഷം ജനുവരി 15 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ആണ് ചിത്രം റിലീസിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ.രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്‌സൺ ആണ് നായിക.
ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്‌ഫോർമേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്‌സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.