- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിട്ടി വേർഷൻ 2.0 റീ ലോഡഡ്; അതിശയിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഷങ്കറിന്റെ 2.0യുടെ ട്രെയിലർ; സുപ്പർ സ്റ്റാറും അക്ഷയ്കുമാറും നിറയുന്ന ട്രെയിലറിൽ നൂതന സാങ്കേതിക വിദ്യയുടെ മിന്നും കാഴ്ചകൾ
പ്രേക്ഷകരുടെ ആകാംക്ഷകൾ വർദ്ധിപ്പിച്ച് സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ യന്തിരൻ 2(2.0)വിന്റെ ട്രെയിലർ പുറത്തുവിട്ടു. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകരെ അമ്പരിപ്പിക്കുന്നതാകുമെന്നു തന്നെയാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. അത്യുഗ്രൻ ഷോട്ടുകളും സാങ്കേതിക വിദ്യയുടെ വൈവിധ്യങ്ങളും തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകത. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനിയും ബോളിവുഡിന്റെ സ്വന്തം അക്ഷയ്കുമാറുമാണ്. ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിൽ 1000 വിഎഫ്എക്‌സ് ആർടിസ്റ്റുകളും ഉൾപ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നു. എ ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കലാഭവൻ ഷാജേണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റൈൽ മന്നൻ
പ്രേക്ഷകരുടെ ആകാംക്ഷകൾ വർദ്ധിപ്പിച്ച് സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ യന്തിരൻ 2(2.0)വിന്റെ ട്രെയിലർ പുറത്തുവിട്ടു. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകരെ അമ്പരിപ്പിക്കുന്നതാകുമെന്നു തന്നെയാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. അത്യുഗ്രൻ ഷോട്ടുകളും സാങ്കേതിക വിദ്യയുടെ വൈവിധ്യങ്ങളും തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകത. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനിയും ബോളിവുഡിന്റെ സ്വന്തം അക്ഷയ്കുമാറുമാണ്.
ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിൽ 1000 വിഎഫ്എക്‌സ് ആർടിസ്റ്റുകളും ഉൾപ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നു. എ ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കലാഭവൻ ഷാജേണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക് ആണെന്ന് വാർത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 29നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.