ന്യൂയോർക്ക്: പ്രമുഖ സോഷ്യൽ മീഡിയയായ ട്വിറ്ററിൽ അക്കൗണ്ടുള്ള പലരും ട്വീറ്റ് ചെയ്യാറില്ലെന്ന് രേഖകൾ. 28.4 കോടിയാണ് ലോകത്തെ ആകെ ട്വിറ്റർ ഉപയോക്താക്കൾ. ഇതിൽ 2.4 കോടി പേരും അത് ഉപയോഗിക്കാറില്ലെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്ഇസി) പുറത്തു വിട്ടിരിക്കുന്ന രേഖകളിൽ പറയുന്നത്. അതായത് ട്വിറ്ററിൽ അക്കൗണ്ടുള്ളവരിൽ 8.5 ശതമാനവും അത് ഒരിക്കലും ഉപയോഗിക്കാത്ത റോബോട്ടുകളാണ്. ഇതിൽ പലതും പല ആപ്ലിക്കേഷനുകളും ട്വിറ്ററിലേക്ക് കണക്ട് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളുമാണ്. ട്വിറ്റർ ഉപഭോക്താക്കളിൽ പതിനൊന്നു ശതമാനം പേരും ട്വീറ്റ്‌ഡെക്ക്, ഹൂട്ട്‌സ്യൂട്ട് എന്നീ തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകളിൽ ഉപയോഗിച്ചാണ് ആപ്ലിക്കേഷനുമായി കണക്ട് ചെയ്യുന്നത്. ഇതു കൂടാതെ ട്വിറ്ററിൽ നിരവധി വ്യാജ അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും ഉണ്ടെന്നും എസ്.ഇ.സി രേഖകൾ വ്യക്തമാക്കുന്നു.