- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോർമർമാരെ തീവ്രവാദികളാക്കി ഡൽഹി പൊലീസ് കളിച്ച നാടകത്തിൽ നീതി നടപ്പാക്കി കോടതി; അൽബദർ ഭീകരരെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് അറസ്റ്റുചെയ്തവരെ കുറ്റവിമുക്തരാക്കി; ഡൽഹി പൊലീസിന്റെ 'വ്യാജ ഭീകരവേട്ടയ്ക്ക്' 11 വർഷത്തിന് ശേഷം ഒരു ആന്റി ക്ളൈമാക്സ്
ന്യൂഡൽഹി: അൽബദർ എന്ന ഭീകരസംഘടനയുടെ അംഗങ്ങളെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റുചെയ്ത രണ്ടുപേർക്ക് 11 വർഷത്തെ നിയമയുദ്ധത്തിന് ശേഷം കുറ്റവിമുക്തി. 2006ൽ ആയുധങ്ങളുമായി പിടിയിലായെന്ന് വ്യക്തമാക്കി പൊലീസ് മാദ്ധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച ഇർഷാഖ് അലി, മൗരിഫ് ഖമർ എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്. പിടികൂടിയവരിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആയുധങ്ങളിലെ വിരലടയാള പരിശോധനാ ഫലം ഹാജരാക്കാൻ പൊലീസിന് ആയില്ലെന്നും കുറ്റമുണ്ടായിയെന്ന് പറയുന്ന സ്ഥലം ഒരു അന്വേഷണസംഘവും സന്ദർശിച്ചില്ലെന്നും വ്യക്തമാക്കി പൊലീസിന് ഈ കേസ് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി സെഷൻസ് കോടതി ഇരുവർക്കുമെതിരായ കേസ് തള്ളിയത്. 2006 ഫെബ്രുവരി ഒമ്പതിനാണ് ഖമറിനെയും ഇർഷാദിനേയും ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം അറസ്റ്റുചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ, പ്രൊസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽ തെളിവുകൾ ഹാജരാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. ഏത് ഉന്നത ഉദ്യോഗസ്ഥന്റ

ന്യൂഡൽഹി: അൽബദർ എന്ന ഭീകരസംഘടനയുടെ അംഗങ്ങളെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റുചെയ്ത രണ്ടുപേർക്ക് 11 വർഷത്തെ നിയമയുദ്ധത്തിന് ശേഷം കുറ്റവിമുക്തി. 2006ൽ ആയുധങ്ങളുമായി പിടിയിലായെന്ന് വ്യക്തമാക്കി പൊലീസ് മാദ്ധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച ഇർഷാഖ് അലി, മൗരിഫ് ഖമർ എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്.
പിടികൂടിയവരിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആയുധങ്ങളിലെ വിരലടയാള പരിശോധനാ ഫലം ഹാജരാക്കാൻ പൊലീസിന് ആയില്ലെന്നും കുറ്റമുണ്ടായിയെന്ന് പറയുന്ന സ്ഥലം ഒരു അന്വേഷണസംഘവും സന്ദർശിച്ചില്ലെന്നും വ്യക്തമാക്കി പൊലീസിന് ഈ കേസ് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി സെഷൻസ് കോടതി ഇരുവർക്കുമെതിരായ കേസ് തള്ളിയത്.
2006 ഫെബ്രുവരി ഒമ്പതിനാണ് ഖമറിനെയും ഇർഷാദിനേയും ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം അറസ്റ്റുചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ, പ്രൊസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽ തെളിവുകൾ ഹാജരാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. ഏത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.
റെയ്ഡിന് സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചുവെന്ന് പറയുന്നു. പക്ഷേ, അവയുടെ വിവരങ്ങൾ നൽകിയില്ല. ഇത്തരത്തിൽ വണ്ടി ഉപയോഗിക്കുമ്പോൾ വിവരം രേഖപ്പെടുത്തേണ്ട ലോഗ്ബുക്കിൽ ഈ കേസുമായി ബന്ധപ്പെട്ട് ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളില്ല. - കോടതി നിരീക്ഷിച്ചു.
ജമ്മു ബസ്സിൽ വച്ചാണ് ഇരുവരും പിടിയിലായതെന്ന് പറയുമ്പോഴും ഇതുസംബന്ധിച്ച് സാക്ഷികളെയും ഹാജരാക്കിയില്ല. ഇരുവരും യാത്രചെയ്തുവെന്ന് പറയുന്ന ജെകെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവറേയും കണ്ടക്ടറേയും പോലും ഹാജരാക്കാതിരുന്നത് ദുരൂഹമാണ്. - കോടതി പറഞ്ഞു. ഖമറിന്റെ സഹോദരൻ ആവശ്യപ്പെട്ടതു പ്രകാരം ഡൽഹി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിർദേശിച്ചിരുന്നു.
ഇരുവരും ഐബിയുടേയും സ്‌പെഷ്യൽ സെല്ലിന്റെയും ഇൻഫോർമർമാർ ആയിരുന്നുവെന്നും വ്യാജമായി ഇരുവരേയും കേസിൽ പെടുത്തുകയായിരുന്നുവെന്നും ആണ് സിബിഐ ഇക്കാര്യത്തിൽ കോടതിയിൽ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത്. 2008 നവംബർ 11ന് ആയിരുന്നു ഇത്.
അതേസമയം, ഇരുവരും അൽ ബദർ തീവ്രവാദികളായിരുന്നുവെന്നും ആർഡിഎക്‌സ്, വെടിയുണ്ടകൾ, ഡിറ്റണേറ്ററുകൾ, ചൈനീസ് പിസ്റ്റൾ എന്നിവ ഇരുവരിൽ നിന്നും കണ്ടെടുത്തുവെന്നുമായിരുന്നു പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ വാദം.

