- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു; രണ്ടു കുട്ടികൾക്ക് ഗുരുതര പരിക്ക്
മസ്‌ക്കറ്റ്: ഒമാനിലെ ബറക- നഖൽ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി വൈലത്തൂർ പാറക്കോട് സ്വദേശി പൊട്ടച്ചോള അമീർ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. മരിച്ച അമീറിന്റെ മക്കളായ ദിൽഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ഗുരുതരാവസ്ഥയിൽ അൽ ഹൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ബറകനഖൽ റോഡിലാണ് അപകടമുണ്ടായത്. സീബിൽ നിന്ന് നഖലിലെ ഹൈപ്പർ മാർക്കറ്റിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ എതിരേ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമീർ പത്തു വർഷമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ പച്ചക്കറി വിതരണ ജോലി ചെയ്തിരുന്ന അമീർ ഏതാനും മാസങ്ങൾക്കു മുമ്പാണ് നഖലിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. യുഎഇയിലുള്ള അമീറിന്റെ പിതാവ് ഇന്ന് മസ്‌ക്കറ്റിലെത്തും.
മസ്‌ക്കറ്റ്: ഒമാനിലെ ബറക- നഖൽ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി വൈലത്തൂർ പാറക്കോട് സ്വദേശി പൊട്ടച്ചോള അമീർ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.
മരിച്ച അമീറിന്റെ മക്കളായ ദിൽഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ഗുരുതരാവസ്ഥയിൽ അൽ ഹൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ബറകനഖൽ റോഡിലാണ് അപകടമുണ്ടായത്. സീബിൽ നിന്ന് നഖലിലെ ഹൈപ്പർ മാർക്കറ്റിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ എതിരേ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമീർ പത്തു വർഷമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ പച്ചക്കറി വിതരണ ജോലി ചെയ്തിരുന്ന അമീർ ഏതാനും മാസങ്ങൾക്കു മുമ്പാണ് നഖലിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. യുഎഇയിലുള്ള അമീറിന്റെ പിതാവ് ഇന്ന് മസ്‌ക്കറ്റിലെത്തും.