- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പിക്കപ്പ് വാൻ കാറിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു; അപകടം ആശുപത്രിയിൽ പോയി മടങ്ങവേ; സംസ്കാരം നാട്ടിൽ
ദോഹ: ഷഹാനിയയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് പന്നിയങ്കര സ്വദേശി കീഴിൽപറമ്പ ഫജിലുഖാൻ (24), തിരൂർ ചമ്രവട്ടം സ്വദേശി മമ്പ്രാക്കൽ മുഹമ്മദ് (45) എന്നിവരും അറബ് വംശജനുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും അറബി ഓടിച്ച ലാൻഡ് ക്രൂ
ദോഹ: ഷഹാനിയയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് പന്നിയങ്കര സ്വദേശി കീഴിൽപറമ്പ ഫജിലുഖാൻ (24), തിരൂർ ചമ്രവട്ടം സ്വദേശി മമ്പ്രാക്കൽ മുഹമ്മദ് (45) എന്നിവരും അറബ് വംശജനുമാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും അറബി ഓടിച്ച ലാൻഡ് ക്രൂയിസറും കൂട്ടിയിടിച്ചായിരുന്നു അപകടം. പല്ലുവേദന അ
നുഭവപ്പെട്ടതിനത്തെുടർന്ന് മുഹമ്മദിനെ ഷഹാനിയയിൽ ആശുപത്രിയിൽ കൊണ്ടുപോയശേഷം തോട്ടത്തിലേക്ക് മടങ്ങവെയാണ്
അപകടമുണ്ടായത്. മുഹമ്മദും ഫജിലുഖാനും അപകടസ്ഥലത്ത് തന്നെ മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായായിരുന്നു ഫജിലുഖാൻ. ഇതേ സ്‌പോൺസറുടെ കീഴിൽ ഫാമിലാണ് മുഹമ്മദ് ജോലി ചെയ്യുന്നത്.
നേരത്തേ മസ്‌ക്കത്തിലായിരുന്നു മുഹമ്മദ്. അവധിക്കു നാട്ടിലേക്കുപോയ ശേഷം ഒരു മാസം മുമ്പാണു മടങ്ങിയത്. മാതാവ്: കുഞ്ഞീമ. ഭാര്യ:
മുനീറ. മക്കൾ: മുനീർ, ഇസ്മാഈൽ, മുബഷിറ, മുഫീദ. മരുമകൻ: അശ്കർ.മരിച്ച ഫജ്‌ലു അവിവാഹിതനാണ്. പിതാവ്: അഷ്‌റഫ്. മാതാവ്: കൗലത്ത്. സഹോദരങ്ങൾ: ഫസൽ, ഫബിന. മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്.