- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളെ തേടി വീണ്ടും മരണമെത്തി; ഒമാനിലെ അൽഖൂദിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ; മരിച്ചവർ ഡെലവറി ബോയ്സായി ജോലി ചെയ്യുന്ന പാലക്കാട് തൃശൂർ സ്വദേശികൾ
മസ്‌കത്ത്: ഒമാനിലെ മലയാളി സമൂഹത്തെ തേടി വീണ്ടും ഒരു ദുരന്തവാർത്ത. മസ്‌കറ്റിലെ അൽഖൗദിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദീൻ, തൃശ്ശൂർ സ്വദേശി ഷാനവാസ് എന്നിവരാണ് മരിച്ചത്. ഒമാൻ തലസ്ഥാനമായ മസ്‌കത്തിലാണ് അപകടം ഉണ്ടായത്. മസ്‌കത്ത് സമയം പുലർച്ചെ 1.30 ഓടെയാണ് അപകടം ഉണ്ടായത്. അൽ ഖൗദിലാണ് അപകടം ഉണ്ടായത്.അൽ ഖൗദിൽ ഡെലിവറി ബോയ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു അബ്ദീനും ഷാനവാസും. ഇന്നലെ ഡെലിവറി ഐറ്റവുമായി പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. മൃതദേഹങ്ങൾ ഇപ്പോൾ അൽ ഖൗദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മസ്‌കത്ത്: ഒമാനിലെ മലയാളി സമൂഹത്തെ തേടി വീണ്ടും ഒരു ദുരന്തവാർത്ത. മസ്‌കറ്റിലെ അൽഖൗദിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദീൻ, തൃശ്ശൂർ സ്വദേശി ഷാനവാസ് എന്നിവരാണ് മരിച്ചത്.
ഒമാൻ തലസ്ഥാനമായ മസ്‌കത്തിലാണ് അപകടം ഉണ്ടായത്. മസ്‌കത്ത് സമയം പുലർച്ചെ 1.30 ഓടെയാണ് അപകടം ഉണ്ടായത്. അൽ ഖൗദിലാണ് അപകടം ഉണ്ടായത്.അൽ ഖൗദിൽ ഡെലിവറി ബോയ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു അബ്ദീനും ഷാനവാസും. ഇന്നലെ ഡെലിവറി ഐറ്റവുമായി പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. മൃതദേഹങ്ങൾ ഇപ്പോൾ അൽ ഖൗദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story