- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ്ക്കൊപ്പം ബ്രിട്ടണിൽ നിന്നും ഡൽഹിയിൽ പറന്നിറങ്ങിയ സംഘത്തിൽ രണ്ട് മലയാളികളും; മാഞ്ചസ്റ്ററിലെ മാദ്ധ്യമ പ്രവർത്തകനും ഗ്ലാസ്ഗോയിലെ ഡോക്ടറും യുകെ മലയാളികളുടെ പ്രതിനിധികളാവുമ്പോൾ
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ സംഘത്തിൽ രണ്ട് മലയാളികളും. ഗ്ലാസ്‌ഗോ സർവകലാശാല കാർഡിയോവാസ്‌കുലർ വിഭാഗം തലവനും മാഹി പള്ളൂർ സ്വദേശിയുമായ ഡോ. സന്തോഷ് പത്മനാഭനും ബ്രിട്ടനിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഏഷ്യൻ പത്രം എന്നറിയപ്പെടുന്ന ഏഷ്യൻ ലൈറ്റ് എഡിറ്ററും പാലക്കാട് സ്വദേശിയുമായ അനസുദ്ധീന് അസീസാണ് സംഘത്തിലുള്ളത്. സംഘത്തിലെ ഏക ഇന്ത്യൻ പത്ര പ്രവർത്തകനും അനസുദ്ധീന് ആണ്. സംഘത്തിൽ ബിസിനസ് മാഗ്‌നറ്റുകൾ അടക്കം ഉന്നതരുടെ നീണ്ട നിരയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അനസുധീന്റെ റിപോർട്ടുകൾ വഴി ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ നിർണായക സ്വാധീനം നേടിയെടുക്കാം എന്ന ധാരണയിലാകണം അദ്ദേഹത്തെ സംഘ അംഗമാക്കിയതെന്നു കരുതപ്പെടുന്നു. ഇതേ ധാരണയോടെ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് സമയത്തു ഡേവിഡ് കാമറോണും അനസുദീന്റെ പത്ര സ്ഥാപനം സന്ദർശിച്ചിരുന്നു. രൂപാർട് മർഡോക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ദി ടൈംസ്‌നെ തോൽപ്പിച്ചു പ്രശസ്തമായ ഹൗ ഡു അവാർഡ് 2012 ലിൽ സ്വന്തമാക്കിയാണ് അനസുദീനും ഏഷ്യൻ ലൈറ്റ് ശ്രദ്ധ പിടിച്ചു പറ്റു
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ സംഘത്തിൽ രണ്ട് മലയാളികളും. ഗ്ലാസ്‌ഗോ സർവകലാശാല കാർഡിയോവാസ്‌കുലർ വിഭാഗം തലവനും മാഹി പള്ളൂർ സ്വദേശിയുമായ ഡോ. സന്തോഷ് പത്മനാഭനും ബ്രിട്ടനിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഏഷ്യൻ പത്രം എന്നറിയപ്പെടുന്ന ഏഷ്യൻ ലൈറ്റ് എഡിറ്ററും പാലക്കാട് സ്വദേശിയുമായ അനസുദ്ധീന് അസീസാണ് സംഘത്തിലുള്ളത്.
സംഘത്തിലെ ഏക ഇന്ത്യൻ പത്ര പ്രവർത്തകനും അനസുദ്ധീന് ആണ്. സംഘത്തിൽ ബിസിനസ് മാഗ്‌നറ്റുകൾ അടക്കം ഉന്നതരുടെ നീണ്ട നിരയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അനസുധീന്റെ റിപോർട്ടുകൾ വഴി ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ നിർണായക സ്വാധീനം നേടിയെടുക്കാം എന്ന ധാരണയിലാകണം അദ്ദേഹത്തെ സംഘ അംഗമാക്കിയതെന്നു കരുതപ്പെടുന്നു. ഇതേ ധാരണയോടെ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് സമയത്തു ഡേവിഡ് കാമറോണും അനസുദീന്റെ പത്ര സ്ഥാപനം സന്ദർശിച്ചിരുന്നു. രൂപാർട് മർഡോക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ദി ടൈംസ്‌നെ തോൽപ്പിച്ചു പ്രശസ്തമായ ഹൗ ഡു അവാർഡ് 2012 ലിൽ സ്വന്തമാക്കിയാണ് അനസുദീനും ഏഷ്യൻ ലൈറ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. മുംബൈ കലാപം, ബോഫോഴ്‌സ് കോഴ വിവാദം, കാണ്ഡഹാർ വിമാന റാഞ്ചൽ ഗൾഫ് യുദ്ധം, ലണ്ടൻ അണ്ടർ ഗ്രൗണ്ട് ട്രെയിൻ ബോംബ് സ്‌ഫോടനം എന്നിവയെല്ലാം അനസുധീന്റെ റിപ്പോർട്ടുകളിൽ പ്രധാനമാണ്. കേരള പ്രസ് അക്കാഡമിയിൽ നിന്നും ജേണലിസം ബിരുദം നേടിയ അനസുദീന്റെ പത്നി ഡോ. അനിത വാവാലക്കാട് ബ്രിട്ടനിൽ ജോലി ചെയ്യുന്നു. ഏക മകൻ സെയ്ഫ് അലി അസീസ് അൽട്രിഞ്ചം ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയാണ്.
സ്വാതന്ത്ര്യസമരസേനാനിയും മുൻ എംപി.യുമായ നെട്ടൂർ പി.ദാമോദരന്റെ ചെറുമകനാണ് ഡോക്ടർ സന്തോഷ് പ്ത്മനാഭൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സന്തോഷും പങ്കാളിയായി. ഇന്ത്യയു.കെ. ടെക് എന്ന പേരിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യവും വിദ്യാഭ്യാസവുമുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിൽ ചർച്ചയായിരുന്നു. ബ്രിട്ടീഷ് ആരോഗ്യവിഭാഗത്തെ പ്രധിനിധീകരിച്ചാണ് സന്തോഷ് ഇന്ത്യയിലെത്തിയത്. ഗ്ലാസ്‌ഗോ സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷ് സംഘത്തിലുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായി നവംബർ ഒന്നിന് സന്തോഷ് ഉൾപ്പെടെയുള്ളവർ ഇന്ത്യയിലെത്തിയിരുന്നു. 40 അംഗ സംഘമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോടൊപ്പം ഇന്ത്യയിലെത്തിയത്. അവർക്കൊപ്പം ചൊവ്വാഴ്ച ഡോ. സന്തോഷും ബംഗളൂരു സന്ദർശിക്കും. ചൊവ്വാഴ്ച വൈകിട്ട് തെരേസ മെയ് ലണ്ടനിലേക്ക് മടങ്ങും. സന്തോഷ് 13വരെ ഇന്ത്യയിലുണ്ടാകും.
രക്തസമ്മർദത്തിനുള്ള മരുന്നുകൾ വിഷാദത്തിന് കാരണമാകുന്നുവെന്ന സന്തോഷിന്റെ കണ്ടെത്തൽ അടുത്തകാലത്ത് ലോകശ്രദ്ധയാകർഷിച്ചിരുന്നു. രക്തസമ്മർദവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടത്തുകയും അവ പ്രമുഖ ജേണലുകളിൽ പ്രസിദ്ധീകരിക്കുകയുംചെയ്തിട്ടുണ്ട്. ഈമേഖലയിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനാണ് ഡോ. സന്തോഷ്. പുതുച്ചേരിയിലെ പ്രമുഖ നെഞ്ചുരോഗ വിദഗ്ധൻ ഡോ. വി.കെ.പത്മനാഭന്റെയും ചിത്രയുടെയും മകനാണ് ഡോ. സന്തോഷ്. പുതുച്ചേരി ജിപ്മറിൽനിന്നാണ് എം.ബി.ബി.എസ്സും സ്വർണമെഡലോടെ എം.ഡി.യും നേടിയത്. ഗ്ലാസ്‌ഗോ, എഡിൻബർഗ് സർവകലാശാലകളിൽനിന്ന് എം.ആർ.സി.പി., എഫ്.ആർ.സി.പി., പിഎച്ച്.ഡി. എന്നിവ നേടി. അമേരിക്കയിലെ ഹാർവാർഡിൽ ഒരു വർഷത്തെ പഠനം നടത്തി. പുതുച്ചേരി സ്വദേശിനി സുമനയാണ് ഭാര്യ. മകൻ: ശശാങ്ക്.