- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സുമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
സലാല: ഒമാനിലെ താഖയിൽ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. താഖ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശിനി സരസ്വതി (34), വാഹനം ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ഉണ്ണി (52) എന്നിവരാണ് മരിച്ചത്. ഒമാൻ സ്വദേശിയും അപകടത്തിൽ മരിച്ചു.മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ രണ്ട് മലയാള
സലാല: ഒമാനിലെ താഖയിൽ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. താഖ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശിനി സരസ്വതി (34), വാഹനം ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ഉണ്ണി (52) എന്നിവരാണ് മരിച്ചത്. ഒമാൻ സ്വദേശിയും അപകടത്തിൽ മരിച്ചു.
മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ രണ്ട് മലയാളികൾ അതീവ ഗുരുതരാവസ്ഥയിലാണ്. മലയാളി നഴ്‌സുമാരായ ഹരിപ്പാട് സ്വദേശിനി ധന്യ (26), മാലിനി (30) എന്നിവരാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇരുവരെയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. സ്ഥിരമായി ഉണ്ണിയുടെ കാറിലാണ് നഴ്‌സുമാർ ആശുപത്രിയിലേക്ക് പോയിരുന്നത്. എതിർ ദിശയിൽ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുപ്പത് വർഷത്തോളമായി സലാലയിൽ പ്രവാസിയായിരുന്ന ഉണ്ണി, കുടുംബത്തോടൊപ്പം താഖയിലാണ് താമസം. താഖയിൽ സ്‌പെയർപാട്‌സ് കട നടത്തിവരികയായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: നിഖിൽ, അഖിൽ.
മാതാവിനും മകൾ മനീഷക്കുമൊപ്പം സലാലയിൽ താമസിക്കുന്ന സരസ്വതി 2011 മുതൽ ഇവിടെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. സലാലയിലെ ഇന്ത്യൻ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് മകൾ. ഭർത്താവ് സുരേഷ് അടുത്തിടെ നാട്ടിൽ പോയതായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ലക്ഷ്മി സഹോദരിയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഇരുവരുടെയും ബന്ധുക്കൾ അറിയിച്ചു.