- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം യു എ ഇ.യിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്ക്; പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് ഏഴു പേർ; ആകെ രോഗികൾ ഏഴ് ആയി ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും എറണാകുളത്തുവന്ന ഭർത്താവിനും (68) ഭാര്യയ്ക്കു മാണ് (67) ഓമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ എട്ടിന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.
കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവ ദിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി.
അതിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെ ക്നോളജിയിൽ അയച്ചു. അതിലാണ് ഇരുവർക്കും ഓമിക്രോൺ സ്ഥിരീകരിച്ചത്.
ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറു പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തി ലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ ഏഴു പേർക്ക് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഓമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നി രീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ല.
മറുനാടന് മലയാളി ബ്യൂറോ