ജക്കാർത്ത: ഇന്തോനേഷ്യയിലെ മെദനിൽ രണ്ട് യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു. വിമാനത്തിന്റെ ചിറകൊടിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച കുവലാനാമു വിമാനത്താവളത്തിലായിരുന്നു സംഭവം.

ലയൺ എയർവെയ്‌സിന്റെ ബോയിങ് വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്‌സിവേയിലൂടെ നീങ്ങുമ്പോൾ ലയൺ എയർവെയ്‌സിന്റെ തന്നെ വിങ്‌സ് വിമാനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവിമാനങ്ങളുടേയും ചിറകുകളാണ് ഉടക്കിയത്. ചിറകുകൾക്ക് സാരമായ കേടുപാട് സംഭവിച്ചു. വിങ്‌സ് വിമാനം പുറപ്പെടാൻ കാത്തുകിടക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.