ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ സമൂഹത്തിൽ ചിലർക്കുണ്ടായ അസ്വസ്ഥതകൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനായ ബാദുഷ ജമാൽ. ​​ഹിന്ദു യുവതിയുമായി ഹിന്ദു ആചാര പ്രകാരവും പിന്നീട് മുസ്ലിം ആചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടത്തിയ ബാ​ദുഷ ജമാൽ, ഇതിനിടയിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ബാദുഷ ജമാൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

​ 'രണ്ടുപേർ, രണ്ട് ആചാരം, മൂന്ന് കല്യാണം' എന്ന തലക്കെട്ടിലാണ് പോസ്റ്റ്​. കോട്ടയം പാല രാമപുരം സ്വദേശിനി അനുഷ അമ്മുവിനെയാണ്​ ബാദുഷ വിവാഹം കഴിച്ചത്​.

ഈമാസം 13ന് പാലാ രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരവും 16ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ വച്ച് മുസ്​ലിം ആചാരപ്രകാരവുമായിരുന്നു വിവാഹം. 'വിവാഹങ്ങൾ' ഭംഗിയായി നടന്നെന്നും പക്ഷേ, തന്റെയോ ഭാര്യയുടെയോ വീട്ടുകാർക്ക്​ ഇല്ലാത്ത ശുഷ്​കാന്തിയും വെപ്രാളവുമായിരുന്നു നാട്ടുകാരിൽ ചിലർക്കെന്ന്​ ബാദുഷ പറയുന്നു. അങ്ങിനെ സ്​​ക്രീൻ​ ഷോട്ടുകളും വിവാഹ ഫോ​ട്ടോകളും ​സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. അതുകണ്ട ചിലരുടെ മതവികാരം വ്രണപ്പെട്ടുവെന്നും അവർക്കുവേണ്ടിയാണ്​ ഈ പോസ്​റ്റെന്നും ബാദുഷ വ്യക്​തമാക്കുന്നു. രണ്ട്​ ചടങ്ങുകളിലെയും ഫോ​ട്ടോയും പങ്കുവെച്ചിട്ടുണ്ട്​.

ബാദുഷ ജമാലിന്റെ പോസ്റ്റ്​..

രണ്ടുപേർ....
രണ്ട് ആചാരം
മൂന്ന് കല്യാണം
പ്രിയപ്പെട്ടവരെ ഞാൻ മുന്നേ പറഞ്ഞ പോലെ എന്റെ വിവാഹമായിരുന്നു. ഡിസംബർ 13ന് ഹിന്ദു ആചാരപ്രകാരം കോട്ടയത്ത് വച്ചും 14 സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം നെയ്യാറ്റിൻകര റെജിസ്ടർ ഓഫീസിൽ വച്ചും 16ന് മുസ്ലിം ആചാരപ്രകാരം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗണ് ഹാളിൽ വച്ചും(സ്ക്രീൻ ഷോട്ട് സപ്ലെ ചെയ്യുന്നവർക്കായി പ്രത്യേകം എഴുതുന്നത്). വളരെ ഭംഗിയായി നടന്നു. വിവാഹത്തിന് എന്റെ വീട്ടുകാർക്കോ അവളുടെ വീട്ടുകാർക്കോ ഇല്ലാത്ത ശുഷ്‌കാന്തിയും വെപ്രാളവുമായിരുന്നു എന്റെ നാട്ടുകാരിൽ ചിലർക്ക്. അവർ പിന്നെ സ്ക്രീൻ ഷോട്ടുകളും വിവാഹ ഫോട്ടോസും സപ്ലെ ചെയ്യാൻ തുടങ്ങി. ഫോട്ടോ കണ്ട ചിലരുടെ മത വികാരം വൃണപ്പെട്ടുവത്രെ. അങ്ങനെ വൃണപ്പെട്ടവർക്ക് വേണ്ടിയാണ് ഈ പോസ്റ്റും. ഒരുപാട് പറയാൻ ഉണ്ടെങ്കിലും ഇപ്പോ പറയുന്നില്ല. വിവാഹം വിചാരിച്ചതിലും ഭംഗിയായി നടന്നു. കൂടെ നിന്നവർക്കും കൂട്ടത്തിൽ നിന്ന് കുത്തിയവർക്കും(കുത്തിയവർ 3ജി ആയതല്ലേ അതിന് പ്രത്യേക നന്ദി) നന്ദി

രണ്ടുപേർ....???????????? രണ്ട് ആചാരം???????? മൂന്ന് കല്യാണം???? പ്രിയപ്പെട്ടവരെ ഞാൻ മുന്നേ പറഞ്ഞ പോലെ എന്റെ വിവാഹമായിരുന്നു. ഡിസംബർ...

Posted by Badusha Jamal on Saturday, December 19, 2020